Home‎ > ‎Recent News‎ > ‎

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയില്‍ പുതിയ മിനിസ്ട്രി

posted Jul 28, 2017, 9:29 AM by News Editor   [ updated Jul 28, 2017, 9:29 AM ]


കാലിഫോർ ണിയ; അമേരിക്കയിലെ സിലിക്കൻ വാലിയുടെ തലസ്ഥാനമായ സാൻ ഹൊസെയിൽ  പരി.കന്യകാമറിയത്തിന്റെ നാമധേയത്തിലുളള ഫൊറോന ഇടവകയിൽ  ട്രെയിസി സിറ്റി കേന്ദ്രീകരിച്ച് പുതിയ മിനിസ്ട്രി ആരംഭിച്ചു. ഈ ദേവാലയത്തിൽ  നിന്ന് വളരെ അകലെയുളള ട്രെയിസി, മാന്റിക്കാ, മൗണ്ടൻ ഹൗസ്. മൊഡസ്റ്റോ എന്നീ പ്രദേശങ്ങളിൾ താമസിക്കുന്നവരുടെ അജപാലന ആവശ്യങ്ങൾ  പരിഗണിച്ച് സ്റ്റോക്ടൻ കത്തോലിക്ക രൂപതയുടെ കീഴിലുളള സെന്റ് ബർണാഡ് കത്തോലിക്ക ദേവാലയത്തിൽ  ബലിയർപ്പിച്ചുകൊണ്ട് വികാരി ജനറാൾ  ഫാ.തോമസ് മുളവനാൽ  മിനിസ്ട്രി ഉദ്ഘാടനം ചെയ്തു.വികാരി ഫാ.മാത്യു മേലേടത്ത്, വാർ ഡ് ലീഡേഴ്സായ സന്തോഷ് കൂട്ടുങ്കൽ  ജയിംസ് പാലകൻ ; എന്നിവർ നേതൃത്വം നൽ കി. സെന്റ് ബർണാഡ് പളളി അസി.വികാരി ഫാ.സെൽവരാജ് ആശംസകൾ  നേർന്നു. സാൻഹൊസെ , സാക്രമെന്റോ, സാൻ ഫ്രാൻസിക്കോ   എന്നിവടങ്ങളിൽ നിന്നുളള വിശ്വാസികൾ  സംബന്ധിച്ചു.