Home‎ > ‎Recent News‎ > ‎

സാക്രമെന്‍റോ മിഷനിൽ വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ തിരുനാൾ ഒക്ടോബർ 1 ശനിയാഴ്ച്ച

posted Sep 20, 2016, 10:54 AM by News Editor   [ updated Sep 20, 2016, 4:26 PM ]
സാക്രമെന്‍റോ: കാലിഫോർണിയായിലെ സാക്രമെന്‍റോ ക്നാനായ കത്തോലിക്കാ മിഷനിൽ  വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ തിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ 1 ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് മിഷൻ ഡയറക്ടർ റവ. ഫാ. മാത്യു മേലേടത്തിന്റെ കാർമ്മികത്വത്തിൽ തിരുനാളിന്  കൊടിയേറും. തുടർന്ന്  ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പിറവം വി. രാജാക്കന്മാരുടെ ക്നാനായ കത്തോലിക്കാ  ദൈവാലയത്തിൻ്റെ വികാരി റവ. ഫാ. തോമസ് ആദോപ്പള്ളി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ കുർബാനയെ തുടർന്ന് പ്രദിക്ഷണവും പരിശുദ്ധ കുർബാനയുടെ ആശീർവാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. മിഷൻ ഡയറക്ടർ റവ. ഫാ. മാത്യു മേലേടത്ത്, സെക്രട്ടറി സിറിൾ പുത്തൻപുരയിൽ, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയ്ക്കൽ, ജെയിംസ് കിണറ്റുകര, പ്രസുദേന്തിമാരായ പ്രിൻസ് കണ്ണോത്തറ, ജോബിൻ മരങ്ങാട്ടിൽ, സിറിൾ പുത്തൻപുരയിൽ എന്നിവരുടെ  നേതൃത്വത്തിൽ  തിരുനാളിൻ്റെ ഒരുക്കങ്ങൾ നടന്നുവരുന്നു.