Home‎ > ‎Recent News‎ > ‎

റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍ പരി.കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ ഭക്തിസാന്ദ്രമായി

posted Oct 3, 2021, 6:09 PM by News Editor IL


ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ പരി.കന്യാമറിയത്തിന്റെ പിറവി തിരുനാള്‍ റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ബിബി തറയില്‍ തിരുനാളിന്റെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊടിയേറ്റി. ക്‌നാനായ ഫൊറോന വികാരി ഫാ.ജോസ് തറക്കല്‍, ഫാ.ജോസ് ആദോപ്പിളളി, ഹാവെര്‍സ്‌ട്രോ മേയര്‍ മൈക്കിള്‍ കൊഹ്ട്, തിരുനാള്‍ പ്രസുദേന്തിമാര്‍, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ.ബിബി തറയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ഇംഗ്ലീഷ് കുര്‍ബാനയോടെ പ്രധാന തിരുനാളിന് തുടക്കം കുറിച്ചു.

രണ്ടാം ദിവസം ഫാ.ലിജു തുണ്ടിയില്‍ മലങ്കര റീത്തു കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരുനാള്‍ സന്ദേശം നല്‍കി. വൈകിട്ട് പളളിയങ്കണത്തില്‍ അമേരിക്കയിലെ മികച്ച മലയാളി ഗായകര്‍ അണിനിരന്ന ഗാര്‍ഡന്‍ സ്റ്റേറ്റ് സിംഫണിയുടെ ഗാനമേള തിരുനാളിനു കൂടുതല്‍ ആഘോഷമാക്കി. പ്രധാന തിരുനാള്‍ ദിനത്തില്‍ ലദീഞ്ഞോടെ ആരംഭിച്ച തിരുകര്‍മ്മങ്ങളില്‍ റോക്‌ലാന്‍ഡ് ക്‌നാനായ കത്തോലിക്ക പളളിയുടെ സ്ഥാപക വികാരി റവ.ഫാ.ജോസ് ആദോപ്പിളളി തിരുനാള്‍ റാസ ഭക്തി സാന്ദ്രമാക്കി. ഫാ.ബിന്‍സ് ചേത്തലില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഇടവകയുടെ സ്വന്തം സെന്റ് മേരീസ് ബീറ്റ്‌സ് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുളള പ്രദക്ഷിണം വര്‍ണാഭമായിരുന്നു. പ്രദക്ഷിണം പളളിയില്‍ പ്രവേശിച്ചതോടെ പരി.കുര്‍ബാനയുടെ ആശീര്‍വാദവും അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തുന്ന ഇടവകയിലെ പത്തു വനിതകളുടെ പ്രസുദേന്തി വാഴ്ചയും നടന്നു. സ്‌നേഹ വിരുന്നോടെ തിരുനാള്‍ സമാപിച്ചു.
ą
News Editor IL,
Oct 3, 2021, 6:09 PM
Comments