ന്യൂയോർക്: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തിയ വിശുദ്ധ വാര ശുശ്രുഷകൾ ഓശാന ഞായറാഴ്ച്ചയോടെ തുടക്കം കുറിച്ചു. കുരുത്തോലകളുമായി ഭക്തീ പൂർവ്വം മരിയൻ ഷ്രിയൻ ദേവാലയത്തിന്റെ പുറത്തുനിന്നു ആരംഭിച്ച ഘോഷയാത്ര മരിയൻ ചാപ്പലിൽ എത്തി ഓശാന തിരുകർമ്മങ്ങൾ ആരംഭിച്ചു . പെസഹാ വ്യഴാഴ്ച്ചയുടെ തിരുകർമ്മങ്ങൾ 7 പിഎം നു കാൽകഴുകൽ ശുശ്രുഷ എളിമയുടെ ഓര്മപെടുതലായി മാറി . റോക്‌ലാൻഡ് ക്നാനായ മിഷനിലെ മാതൃവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ പെസഹാ അപ്പവും പാലും എല്ലാവർക്കുമായി നൽകി . ദുഃഖ വെള്ളിയാഴ്ച കർമ്മങ്ങൾ മരിയൻ ഷ്രിയൻ ദേവാലയത്തിന്റെ കോംപൗണ്ടിൽനിന്നു കുരിശിന്റെ വഴി പരിഹാര പ്രദക്ഷിണമായി മരിയൻ ചാപ്പലിൽ എത്തി . ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന പരിഹാരപ്രദക്ഷിണം ക്നായനായ മിഷനിലെ യുവജനങ്ങൾ നേതൃത്വം കൊടുത്തു. ഉയിർപ്പിന്റെ തിരുന്നാൾ കുട്ടികളുടെ എഗ്ഗ് ഹണ്ടിങ്ങോടെ ആരംഭിച്ചു . ക്രിസ്തു വിന്റെ പുനരുദ്ധാനത്തിന്റെ ദൃശ്യം അൾത്താരയിൽ ഒരുക്കിയത് കൂടുതൽ ഭക്തിനിര്ഭരമാക്കി . തുടർന്ന് കത്തിച്ച മെഴുകുതിരിയുമായുള്ള പ്രദക്ഷിണം ക്രിസ്തിയതയുടെ അടിസ്ഥാന വിശ്വാസമായ ഉയിർപ്പു എത്ര വലിയ നിരാശയിലും പ്രത്യാശ ഉള്ളവനാകാൻ നമ്മുക്ക് കരുത്തു നൽകുന്നതെന്ന് മിഷൻ ഡയറക്ടർ ഫാ .ജോസ് ആദോപ്പിള്ളി തന്റെ ഉയിർപ്പ് തിരുന്നാൾ സന്ദേശത്തിൽ പറഞ്ഞു . മിഷന്റെ കോയർ ഗ്രുപ് ഉയിർപ്പ് തിരുന്നാൾ സംഗീത സാന്ദ്രമാക്കി .സൊന്തമായ ഒരു ദേവാലയം വാങ്ങാനുള്ള ഫണ്ട് റൈസിംഗ് ആദ്യ മാസം തന്നെ 2 ലക്ഷം ഡോളർ സമാഹരിക്കാൻ കഴിഞ്ഞത് പരിശുദ്ധ മാതാവിന്റെ സഹായം കൂടി ഉള്ളതുകൊണ്ടാ ണെന്ന് ബഹു ഫാ ജോസ് ആദോപ്പിള്ളി സൂചിപ്പിച്ചു . ജോയ് വാഴമല , ഫിലിപ്പ് ചാമക്കാല , തോമസ് ഇഞ്ചനാട്ടു , റെജി ഉഴങ്ങാലിൽ , ജോസഫ് കീഴങ്ങാട്ടു , ജോസ് ചാമക്കാല ,ഫിലിപ്പ് കിടാരത്തിൽ, സിബി മണലേല് എന്നിവർ വിശുദ്ധ വാര ശുശ്രുഷകൾക്കു നേതൃത്വം നല്കി. സ്നേഹവിരുന്നോടെ ഉയിർപ്പു തിരുന്നാൾ സമാപിച്ചു. |
Home > Recent News >