Home‎ > ‎Recent News‎ > ‎

റോക്ക്‌ലാൻഡ് ക്നാനായ മിഷനില്‍ മാതാവിന്റെ തിരുനാൾ ഭക്തിപൂര്‍വ്വം ആഘോഷിച്ചു

posted Sep 26, 2016, 2:23 PM by News Editor

ന്യൂയോർക്കിലെ റോക്ക്‌ലാൻഡ്  സെന്റ് മേരീസ് ക്നാനായ മിഷനിൽ മാതാവിന്റെ തിരുനാ മരിയൻ ഷ്രയിനിൽ ഭക്തിപൂർവ്വം ആഘോഷിച്ചു.  സെപ്തംബർ 23 വെള്ളിയാഴ്ച  വൈകിട്ട് ഏഴുമണിക്ക് കൊടിയേറ്റും ലദീഞ്ഞും പിറവം പള്ളി ഇടവക വികാരി ഫാ. തോമസ് ആദോപ്പള്ളിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.  തുടർന്ന് ന്യൂ ജേഴ്സി ക്നാനായ മിഷൻ ഡയറക്ടർ ഫാ. റെനി കട്ടെലിന്റെ മുഖ്യ കാർമികത്വത്തിൽ പട്ടു കുർബ്ബാനയും തുടർന്ന് ദിവ്യ കാരുണ്യ ആരാധനയും നടത്തപ്പെട്ടു.

ഞായരാഴ്ച്ച ഉച്ച കഴിഞ്ഞു 3.30 ന് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ഇടവക വികാരി ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ആഘോഷമായ തിരുനാൾ റാസയിൽ  ഫാ. റിജോ ജോണ്സൻ എസ് വി ഡി, ഫാ. സാബു മാലിതുരുത്തേൽ, ഫാ. തോമസ് ആദോപ്പള്ളിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. ഫാ. സാബു മാലിത്തുരുത്തേൽ തിരുനാൾ സന്ദേശം നൽകി.  പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദം ഫാ. തദേവൂസ് അരവിന്ദത്ത്  നിർവ്വഹിച്ചു. തുടർന്ന് തിരുനാൾ പ്രദിക്ഷണം മരിയൻ ഷ്രയിൻ ചാപ്പലിലേക്ക് നടത്തപ്പെടും. മിഷന്റെ സണ്ടേ സ്കൂളിന്റെ ഉദ്ഘാടനവും സമ്മാന ദാനവും ജനകീയ ലേലവും, സ്നേഹവിരുന്നും പ്രദിക്ഷണത്തിന് ശേഷം ഉണ്ടായിരുന്നു. പ്രതിസന്ധികളിൽ തളരാതെ, വിശ്വാസത്തിൽ ആഴപ്പെട്ട്, സഭയോട് ചേർന്ന് പരിശുദ്ധ അമ്മയുടെ കരം മുറുകെപ്പിടിച്ച്, ഈശോയ്ക്ക് നന്ദി പറഞ്ഞു അനേകർ  തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു. തിരുന്നാളിന്   മിഷൻ ഡയറക്ടർ ഫാ. ജോസഫ് ആദോപ്പള്ളിൽ, കൈക്കാരന്മാരായ സിബി മണലേൽ, ഫിലിപ്പ് ചാമക്കാലാ, ട്രേസി മണിമല എന്നിവർക്കൊപ്പം  നാൽപ്പത്  പ്രസുദേന്തിമാർ നേതൃത്വം നൽകി.