Home‎ > ‎Recent News‎ > ‎

രോഗസൗഖ്യ ധ്യാനം ഷിക്കാഗോയിൽ ജൂലൈ 4,5,6 തീയതികളിൽ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു; റെജിസ്ട്രേഷൻ അവസാന ഘട്ടത്തിൽ

posted Jun 18, 2019, 9:33 PM by News Editor   [ updated Jun 18, 2019, 9:37 PM ]
കിംഗ് ജീസസ് മിനിസ്ട്രിയുടെ സ്ഥാപകനും ഡയറക്ടറുമായ ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന രോഗസൗഖ്യ ധ്യാനം ജൂലൈ 4,5,6 തീയതികളിൽ ഷിക്കാഗോയിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനത്തിന്റെ റെജിസ്ട്രേഷൻ അവസാന ഘട്ടത്തിലാണ്. ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ  ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ഷിക്കാഗോയിൽ വച്ച് നടത്തുന്ന ഈ ത്രിദിന റെസിഡൻഷ്യൽ ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പൂരിപ്പിച്ച രജിസ്ട്രേഷൻ ഫോം നിശ്ചിത തുകയുടെ ചെക്കോടു കൂടി  ക്നാനായ റീജിയൻ ഓഫീസിലേക്ക് അയക്കേണ്ടതാണ്. ആവശ്യമായ രജിസ്ട്രേഷൻ ഫോം  ഓൺലൈൻ വഴി ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്ക് കാണുക.

www.knanayaregion.org/retreat

കൂടുതൽ വിവരങ്ങൾക്ക്.
    ഫാദർ തോമസ് മുളവനാൽ (310) 709-5111
    ഫാദർ ബിൻസ് ചേത്തലിൽ (281) 818-6518
    ജെയിംസ് മന്നാകുളത്തിൽ  (312) 622-3326
    സ്റ്റീഫൻ ചൊള്ളമ്പേൽ (847) 772-4292