Home‎ > ‎Recent News‎ > ‎

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ചിക്കാഗോ CML യൂണിറ്റ് ഉദ്ഘാടനം

posted Oct 3, 2021, 6:45 PM by News Editor IL


ചിക്കാഗോ: പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകതല ഉദ്ഘാടനം  ഓഗസ്റ്റ് മൂന്നിന്  ബഹു. റെജി  തണ്ടാരശേരിൽ അച്ചൻ നിർവഹിച്ചു.  ത്യാഗം സ്നേഹം സേവനം  സഹനം എന്ന മുദ്രാവാക്യമുയർത്തി സഭാതനയരായ കുഞ്ഞ് മിഷണറിമാരെ വാർത്തെടുക്കുക  എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ് ലോകമെമ്പാടും പ്രവർത്തിച്ച് വരുന്നത്. സെ.മേരീസ് ദേവാലയത്തിൽ നടന്ന ഉദ്ഘാടന പരിപാടികളിൽ ഫാ. ജോസഫ് തച്ചാറ, ബ്രദർ.ലീ നോയൽ എന്നിവർ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കുഞ്ഞു മിഷനറിമാരെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിയും നടത്തപ്പെട്ടു. 
ചിക്കാഗോ  CML  യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് കുന്നശ്ശേരി, അലീസ വാക്കേൽ,  ഐസക് തിരുനെല്ലിപ്പറമ്പിൽ,  അലീസിയ കോലടിയിൽ, ജെഫ്‌റിൻ ആനാലിൽ എന്നിവരോടെപ്പം  കോർഡിനേറ്റയ്സായ  സിസ്റ്റർ ജസീന, ജോജോ ആനാലിൽ,  സൂര്യ കരികുളം , മതബോധന സ്കൂൾ ഡയറക്ടർമാരായ സജി പൂത്തൃക്കയിൽ , മനീഷ് കൈമൂലയിൽ , ബിനു ഇടകരയിൽ എന്നിവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.

റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംബേൽ.
ą
News Editor IL,
Oct 3, 2021, 6:45 PM
Comments