നാഗ്പുര്‍: ഗ്വാളിയാര്‍ രൂപത ബിഷപ്പായി ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്നാനായ ഇടവകാംഗം ഫാ. തോമസ് തെന്നാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സൊസൈറ്റി ഓഫ് കാത്തലിക് അപ്പസ്തോലേറ്റ് അംഗമായ ഫാ. തോമസ് തെന്നാട്ട് നിലവില്‍ നാഗ്പൂരിലെ മന്‍കാപൂര്‍ സെന്‍റ് പയസ് പള്ളി വികാരിയാണ്. 1953 ല്‍ കൂടല്ലുര്‍ ഇടവകയില്‍ തെന്നാട്ട് കുരുവിള - അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. ഇപ്പോള്‍ ഏറ്റുമാനൂര്‍ വള്ളിക്കാട്ടാണ് താമസം. 1969 ല്‍ പള്ളോട്ടൈന്‍ സന്യസസഭയില്‍ ചേര്‍ന്നു.1978 ഒക്ടോബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു.1978 മുതൽ 1980വരെ അമരാവതി രൂപതയിലും 1980 മുതൽ 1981 വരെ എലൂര്‍ രൂപതയിലും ചാപ്ളയനാ യി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തിയോളജിയില്‍ പൂനെ സെമിനാരിയില്‍ നിന്ന് ലൈസന്‍ഷിയേറ്റ് നേടി. പള്ളോട്ടൈന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലാറായും സെമിനാരി റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പള്ളോട്ടൈന്‍ സഭയുടെ ആസ്ഥാനത്ത് ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രാഹം വിരുത്തക്കുളങ്ങരയാണ് നിയമനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഗ്വാളിയാര്‍ രൂപത ആസ്ഥാനത്തും പ്രഖ്യാപനം നടത്തി. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ളാരമ്മ, ലിസി. നിയുക്ത പിതാവിന് പ്രാർത്ഥനാ മംഗളങ്ങൾ ആശംസിക്കുന്നു. |