പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്റെ വികാരി ജനറാളായി കോട്ടയം അതിരൂപതാ അംഗവും യു.കെ ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലയിനുമായ ഫാ. സജി മലയില്‍പുത്തന്‍ പുരയില്‍ നിയമിതനായി. ഫാ. സജിക്ക് പുറമെ ഫാ. തോമസ് പാറടിയില്‍ MST, ഫാ. മാത്യു ചൂരപ്പൊയ്കയില്‍ എന്നിവരെ വികാരി ജനറാൾമാരായും ഫാ. മാത്യു പിണക്കാട്ടിനെ ചാന്‍സിലറായും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാർ ജോസഫ് ശ്രാമ്പിക്കൽ നിയമിച്ചു. നിലവില്‍ ഷ്രൂസ്‌ബെറി രൂപതയിലെ ക്‌നാനായ മിഷന്റെ ചാപ്ലയിനായ ഫാ. സജി 2005 മുതല്‍ യു.കെ.യില്‍ ക്‌നാനായക്കാര്‍ക്കായി അജപാലന ശുശ്രൂഷ ചെയ്‌തുവരികയായിരുന്നു. യു.കെ.കെ.സി.എ. സ്‌പിരിച്വല്‍ ഡയറക്‌ടര്‍, യു.കെ.കെ.സി.വൈ.എല്‍. നാഷണല്‍ ചാപ്ലയിന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പയ്യാവൂര്‍ സെന്റ് ആന്‍സ് ഇടവക മലയില്‍ പുത്തന്‍പുരയില്‍ കുര്യന്‍-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. അമനകര സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അരീക്കര സെന്റ് റോക്കീസ് സ്‌കൂള്‍, വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂള്‍ എന്നിവിടങ്ങിലെ വിദ്യാഭ്യാസത്തിനുശേഷം അതിരൂപതയിലെ സെന്റ് സ്റ്റാനിസ്ലാവൂസ് മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരി, ബാംഗ്ലൂര്‍ മാര്‍ മാക്കില്‍ ഗുരുകുലം എന്നിവിടങ്ങളിലെ വൈദിക വിദ്യാഭ്യാസത്തിനുശേഷം 1995 ഏപ്രില്‍ 19 ന് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദ ധാരിയായ ഫാ. സജി തോട്ടറ, ചങ്ങലേരി, കരിപ്പാടം, പടമുഖം, തിരൂര്‍ എന്നിവിടവകകളില്‍ വികാരിയായും കൈപ്പുഴയില്‍ അസി. വികാരിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സണ്ണി, സാലി രാജു തൊഴുമാക്കല്‍, പന്നിയാല്‍, ലൈസാമ്മ ജോസ് വലിയവീട്ടില്‍ ശ്രീപുരം (ഹൂസ്റ്റണ്‍), സാബു, സൈബി ഷാജി, പാറടിയില്‍ (മെല്‍ബണ്‍). |
Home > Recent News >