ടൊറാന്റോ: കാനഡയിലെ മിസ്സിസ്സാഗ സീറോ മലബാർ രൂപതയുടെ വികാരി ജനറാളായി റവ. ഫാ. പത്രോസ് ചമ്പക്കരയെ രൂപാതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലി നിയമിച്ചു. ഇന്ന് സെപ്റ്റംബർ 22 ഞായറാഴ്ച്ച രാവിലെ 8.30 ന് നടന്ന വിശുദ്ധ കുർബ്ബാന മദ്ധ്യേ രൂപാതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലി, രൂപതയുടെ വികാരി ജനറാളായി റവ. ഫാ. പത്രോസ് ചമ്പക്കരയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയമിക്കുകയായിരുന്നു. കാനഡ ക്നാനായ കത്തോലിക്കാ ഡയറക്ടറേറ്റിന്റെ ഡയറക്ടറായും, സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരിയായും ലണ്ടൻ സെക്രട്ട് ഹാർട്ട് ക്നാനായ മിഷന്റെയും അജാസ് ഹോളി ഫാമിലി മിഷന്റെയും ഡയറക്ടറായും ശുശ്രൂഷചെയ്തു വരവെയാണ് ഈ നിയമനം. കോട്ടയം അതിരൂപതയിലെ കൊട്ടോടി സെന്റ് ആൻസ് ഇടവക അംഗമായ ബഹുമാനപ്പെട്ട പത്രോസ് ചമ്പക്കര അച്ചന് ക്നാനായ റീജിയന്റെ പ്രാർത്ഥന നിർഭരമായ അഭിനന്ദനങ്ങൾ നേരുന്നു. |
Home > Recent News >