അറ്റ്ലാന്റാ: തിരുക്കുടുംബ ദേവാലയത്തിന്റെ മധുര സ്മരണകൾ നമ്മുടെ വരും തലമുറക്ക് കൈമാറുവാൻ, പത്താം വാർഷികത്തോടനുബന്ധിച്ചു, തയാറാക്കിയ “ദശാബ്‌ദി സ്മരണിക” സെപ്തംബര് 6 ദിവ്യബലിക്കു ശേഷം റവ.ഫാദർ ബോബൻ വട്ടംപുറത്തു പള്ളിയിലെ മുതിർന്ന വക്തിയായ ഫിലിപ്പ് ചാക്കച്ചേരിക്ക് കൊടുത്തു പ്രകാശനം ചെയ്‌തു.ചീഫ് എഡിറ്റർ: തോമസ് കല്ലടാന്തിയുടെ നേതൃത്വത്തിൽ, സിബി മുളയാനിക്കുന്നേൽ, റോയ്‌സ് ചിറക്കൽ, ബിജു തുരുത്തുമാലിൽ, സാജു വട്ടകുന്നത്, ജേക്കബ് പുല്ലാനപ്പള്ളിയിൽ എന്നിവർ ചേർന്നുള്ള എഡിറ്റോറിയൽ ടീമിന്റെ കഠിനാദ്വനത്തിന്റെ ഫലമായിട്ട്ടാണ് ഇത്രയും മനോഹരവും, ചരിത്രങ്ങൾ ഉള്ളതുമായ സുവനീർ പുറത്തിറക്കാൻ സാധിച്ചത് എന്ന് പത്താം വാർഷിക ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ ഡൊമിനിക് ചാക്കോനാൽ അറിയിച്ചു.ചരിത്രത്തിൽ,സ്വർണലിപികളിൽ എഴുതിച്ചേർക്കാവുന്ന തരത്തിൽ, 2019 ഏപ്രിൽ 4 മുതൽ ആരംഭിച്ച, പല മാസങ്ങൾ നീണ്ടു നിന്ന പത്താം വാർഷിക ആഘോഷളും, ഹോളി ഫാമിലി ദേവാലയത്തിന്റെ കഴിഞ്ഞ പത്തു വർഷത്തിൽ നടന്ന പ്രധാന പുരോഗമനത്തിന്റെ ചരിത്രവും, കുട്ടികളുടെ മാമോദീസ, ആദ്യകുർബാന, യുവജനങ്ങളുടെ വിവാഹം,കർത്താവിൽ നിത്യ നിദ്ര പ്രാപിച്ചവരുടെ വിവരണങ്ങൾ ഉൾപെടുത്തിയതുകൊണ്ട്, ഇത് വരും തലമുറയ്ക്ക് പ്ര്യയോജനകരമാകും എന്ന് പള്ളിയുടെ കൈക്കാരൻ, മാത്യു വേലിയാത്ത് അഭിപ്രയപെട്ടു. |
Home > Recent News >