സാൻജോസ് ;covid -19 ലോകത്തെ അസ്വസ്ഥമാക്കുമ്പോൾ സംരക്ഷണ കവചം തീർത്തു കാക്കുന്ന ദിവ്യകാരുണ്യ നാഥന് നന്ദി പറയുകയാണ് ഇവിടുത്തുകാർ .പരിശുദ്ധ അമ്മയുടെ ജനനതിരുനാൾ ആഘോഷമായി കൊണ്ടാടിയതിനു ശേഷം അമ്മയുടെ സഹായം കുടുംബങ്ങൾക്കു കൂടുതൽ ലഭിക്കുവാനായി പള്ളിയിൽ വച്ച് പ്രാർത്ഥിച്ച അമ്മയുടെ രൂപം ഓരോ ദിവസവും ഓരോ ഭവനം എന്ന കണക്കിൽ സന്ദർശനം നടത്തുകയാണ് .കാനായിലെ കല്യാണ വിരുന്നിൽ സഹായി ആയി കടന്നു വന്ന ‘അമ്മ ഈ മഹാമാരിയുടെ നാളിൽ പുത്രന്റെ പക്കൽ സഹായത്തിനായി കേണു പ്രാര്ഥിക്കുമെന്നു ഇവിടുത്തുകാർ ഉറച്ചു വിശ്വസിക്കുന്നു.ലോക്കഡോൺ തുടക്കുന്നതിനു 2 ദിവസംമുമ്പ് ദിവ്യകാരുണ്യപുമായി തങ്ങളുടെ ഇടവക ജനം താമസിക്കുന്ന ഇടങ്ങളിലൂടെ പോയതിന്റെ നല്ല അനുഭവമാണ് ദിവ്യകാരുണ്യത്തിന്റെ അമ്മയായ പരിശുദ്ധ അമ്മയുമായി ഇങ്ങനെ ഒരു യാത്ര ചെയ്യാൻ ജനത്തിനു ചിന്തനൽകിയത് .ദിവ്യകാരുണ്യം കടന്നുപോയ വഴികളിൽ താമസിക്കുന്ന ഒരു ഇടവകജനത്തിനും ഇന്നു വരെ ഈ മഹാമാരി ബാധിച്ചിട്ടില്ല എന്നത് ഒരു സത്യസാക്ഷിയമാണ് .ഈ ഇടവക പരിശുദ്ധഅമ്മയ്ക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇടവകയാണ് .ഡിസംബർ 31 ന് അമ്മയ്ക്ക് നന്ദി പറഞ്ഞു പള്ളിയിലേക്ക് രൂപം ആഘോഷമായി സ്വീകരിക്കത്തക്കവിധത്തിലാണ് ഈ സന്ദർശനം ക്രമീകരിച്ചിരിക്കുന്നത് .24 മണിക്കൂർ ഒരു ഭവനത്തിൽ ഇരിക്കുന്ന ഈ രുവത്തിന്റെ മുൻവിൽ കുടുംബം മുഴുവൻ ഒന്ന് ചേർന്ന് ഒരു ജപമാല ഈ മഹാമാരിക്ക് എതിരായി സമർപ്പിക്കണം എന്നതാണ് നിയോഗം.സമർപ്പനാന്തരം സംരെക്ഷണത്തിനായി ‘അമ്മധരിക്കാൻ പറഞ്ഞ ഉത്തരീയം സ്വീകരിക്കുന്നു .ഇവരേയും അമ്മയിലൂടെ ഈശോ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. |
Home > Recent News >