ഒര്‍ലാന്‍ഡോ: ഒര്‍ലാന്‍ഡോ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക മിഷന്‍ മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ ബലി അര്‍പ്പിച്ച് ഉദ്ഘാടനം ചെയ്തു. ക്നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ജോസഫ് ശൗര്യംമാക്കില്‍, ഫാ.ബിനോ പൂവത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. മാത്യു മേലേടത്തെ മിഷന്‍ ഡയറക്ടറായി നിയമിച്ചു. ബോബി അബ്രാഹം കണ്ണംകുന്നേല്‍, ജിമ്മി ജോണ്‍ കല്ലുറമ്പേല്‍ എന്നിവരെ കൈക്കാരന്‍മാരായും ബെന്നി കുര്യാക്കോസ് കുന്നേല്‍, ലൂക്ക് തോമസ് മലയറ്റികുഴി, ഡോ.സാജന്‍ ചെറിയാന്‍ കാട്ടിപറമ്പില്‍, റ്റോം രാജ് ചോരത്ത് എന്നിവരെ മിഷന്‍ കൗണ്‍സില്‍ അംഗങ്ങളായും നിയമിച്ചു. |
Home > Recent News >