Home‎ > ‎Recent News‎ > ‎

ന്യൂയോര്‍ക്ക് ക്നാനായ ഇടവകയിൽ കാരുണ്യ വര്‍ഷ സമാപനവും ഇടവക വാര്‍ഷികവും

posted Nov 13, 2016, 10:36 AM by News Editor   [ updated Nov 13, 2016, 10:37 AM ]

ന്യൂയോര്‍ക്ക് : ക്യുൻസിലെ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി അഞ്ചാമത് വാര്‍ഷികവും കാരുണ്യവര്‍ഷ സമാപനവും നവംബര്‍ 19 ന് ആഘോഷിക്കും. വൈകുന്നേരം അഞ്ചുമണിക്ക്  ആരംഭിക്കുന്ന  തിരുകര്‍മ്മങ്ങളെ തുടര്‍ന്ന് പള്ളിയോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ ജപമാല ചൊല്ലും. തുടര്‍ന്ന് ഇടവകയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. റോക് ലാൻഡ് ക്നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. ജോസ് ആദോപ്പള്ളി മുഖ്യാഥിതിയായിരിക്കും.  പരിപാടികള്‍ക്ക് ഫൊറോനാ വികാരി റവ. ഫാ. ജോസ് തറക്കല്‍, ജോസ് കോരകുടിലില്‍, ലിസി വട്ടക്കളം, തങ്കച്ചന്‍ നെടുംതൊട്ടി, മാത്യു വട്ടക്കളം, ജെയിംസ് നികര്‍ത്തില്‍, സിറിള്‍ ഇലക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 


റിപ്പോർട്ട്:  സാബു തോമസ് തടിപ്പുഴ