ന്യൂ യോർക്ക്: ന്യൂയോർക്കിലെ സെൻറ് സ്റ്റീഫൻസ് ഫൊറോന ദൈവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ഒക്ടോബർ 14 മുതൽ 16 വരെ താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു. കെയ്‌റോസ് ടീമിൻ്റെ നേതൃത്വത്തിൽ സ്റ്റോണി പോയിൻറ്റിലെ മരിയൻ ഷ്രയിനിൽ നടത്തപ്പെടുന്ന ധ്യാനം നയിക്കുന്നത് പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. കുര്യൻ കാരിക്കലും ബ്ര. റജി കൊട്ടാരവുമാണ്. ധ്യാനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യണമെന്ന് ഫൊറോന വികാരി ഫാ. ജോസ് തറയ്ക്കൽ അറിയിച്ചു. ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. റെന്നി കട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ധ്യാനത്തിൻ്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. |
Home > Recent News >