Home‎ > ‎Recent News‎ > ‎

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻസ് ഇടവക ജേതാക്കൾ

posted Oct 16, 2021, 2:37 PM by News Editor IL

ന്യൂയോർക്ക് ക്നാനായ കത്തോലിക്ക ഫൊറോനയുടെ യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ഫൊറോന ഇടവക യൂത്ത് മിനിസ്ടി ജേതാക്കൾ ആയി. റോക്ക് ലാൻഡ്, ന്യൂജേഴ്സി ഇടവകയിൽ നിന്നുമുള്ള യൂത്ത് മിനിസ്ട്രി ടീം മത്സരത്തിൽ പങ്കെടുത്തിരുന്നു.’ വിജയികൾക്ക് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ ട്രോഫി നൽകി. വിജയികളെയും പങ്കെടുത്ത മറ്റ് ടീം അംഗങ്ങളെയും പ്രത്യേകമായി അഭിനന്ദിച്ചു.ഫാ.ബിബി തറയിൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവർ തങ്ങളുടെ ഇടവക ടിം അംഗങ്ങൾക്ക് നേതൃത്വം നൽകി ‘ഒരു ദിവസം നീണ്ട് നിന്ന മത്സരം നൂയോർക്ക് സെന്റ് സ്റ്റീഫൻസ് ഫൊറോന ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു.
Comments