ന്യൂയോർക്ക് സെന്റ് സ്റ്റീഫൻ ഫൊറോന റ്റീൻ മിനിസ്ട്രി ക്നാനായ റീജിയണിൽ ഒരുക്കിയ യുവജന സെമിനാറിൽ അനേകം യുവജനങ്ങൾ പങ്കെടുത്തു. സെമിനാർ ഫൊറോന വികാർ ഫാ ജോസ് തറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ശ്രീ സാബു തടിപ്പുഴ സെമിനാറിന് നേതൃത്വം നൽകി. യുവജനങ്ങളും വിശ്വാസ ജീവിതവും എന്ന വിഷയത്തെ ക്കുറിച്ച് സെമിനാർ ഫാ ജോസ് തോമസ്സ് മുടക്കോടിയിൽ നയിച്ചു . ലെനിക്സ് ചെമ്മങ്ങാട്ട് പങ്കെടുത്ത എല്ലാവർക്കും നന്ദിയർപ്പിച്ചു . എല്ലാ മാസവും യുവജനങ്ങൾക്കായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ കൃമീകരിക്കും |
Home > Recent News >