Home‎ > ‎Recent News‎ > ‎

ന്യൂയോർക്ക് ഫൊറോനാ പള്ളിയിൽ ഫാമിലി കോൺഫെറൻസ് റെജിഷ്ട്രേഷൻ കിക്ക്‌ ഓഫ് നടന്നു

posted Dec 27, 2016, 6:24 PM by News Editor

ന്യൂയോർക്ക്:  നോർത്ത് അമേരിക്കയിലെ ക്നാനായ റീജിണിന്റെ ആഭിമുഖ്യത്തിൽ 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ നടക്കുന്ന ഫാമിലി കോൺഫെറൻസിൽ പങ്കെടുക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് ന്യൂയോർക്കിലെ സെൻറ്. സ്റ്റീഫൻ ക്നാനായ ദേവാലയത്തിലെ ക്രിസ്തുമസ് കുർബാനയോടെ കിക്ക്‌ ഓഫ് നടത്തി .സെൻറ് സ്റ്റീഫൻ ഇടവകയിൽ നിന്നുതന്നെ നാല്പതിൽപരം കുടുംബങ്ങൾ ആദ്യദിവസം തന്നെ  രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഷിക്കാഗോയിലെ സെൻറ്. ചാൾസ് ഫെസന്റ് റൺ റിസോർട്ടിൽവച്ചാണ് പ്രഥമ ക്നാനായ ഫാമിലി കോൺഫെറൻസ് നടത്തപ്പെടുന്നത്.