ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ഇടവക ദൈവാലയത്തിൻറെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട പള്ളി നിർമ്മാണ മത്സരം ഏവരിലും അത്ഭുതം സൃഷ്ടിച്ചു. ഇടവക ദൈവാലയ ഘടനയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ഥമായി നടത്തപ്പെട്ട മത്സരത്തിൽ എട്ട് കുടുംബങ്ങൾ ഏറെ വാശിയോടെ പങ്കെടുത്തു. ഈ മത്സരത്തിൽ പങ്കെടുക്കുക വഴി ഇടവക പള്ളിയെ കൂടുതൽ അറിയുവാനും സ്നേഹിക്കുവാനും കഴിഞ്ഞു എന്ന് പങ്കെടുത്തവർ എല്ലാവരും പങ്കു വെച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും എൻ.കെ. ജോസഫ് നെടുംതുരുത്തിയിൽ മെമ്മോറിയൽ അവാർഡ് നൽകപ്പെട്ടു. പള്ളി നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത് നിർമ്മിച്ചവ എല്ലാവരുടെ ശ്രദ്ധയ്ക്കായി പൊതുദർശനവും സംഘാടകർ ക്രമീകരിച്ചിരുന്നു. |
Home > Recent News >