Home‎ > ‎Recent News‎ > ‎

ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ഇടവകയുടെ രണ്ടാം വാർഷികം വ്യത്യസ്ഥമായി ആഘോഷിച്ചു.

posted Oct 6, 2020, 12:21 PM by News Editor IL
ന്യൂയോർക്ക്: ന്യൂ ജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക ഇടവകയുടെ രണ്ടാം വാർഷികം വ്യത്യസ്ഥമായി ആഘോഷിച്ചു. ദൈവം ഒരു ഇടവക ദൈവാലയം തന്ന് അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി അർപ്പിച്ച് കൊണ്ടുള്ള കൃതഞ്ജതാ ബലിആർപ്പിക്കപ്പെട്ടു. വി.കുർബ്ബാനയ്ക്ക് ശേഷം ഇടവകദൈവാലയത്തിലെ വിവിധ കമ്മിറ്റി അംഗങ്ങളുടെ സാനിധ്യത്തിൽ രണ്ടാം വാർഷികം ആയതിനാൽ ഇടവകയിലെ ഇരട്ട കുട്ടികൾ തിരികൾ തെളിച്ച് വാർഷികം ഉദ്ഘാടനം ചെയ്തു. ഇരട്ട കുട്ടികൾ ആയ ജെയിഡൻ & ജോനാഥൻ കുറുപ്പിനകത്ത്, ആഷ്ലി & ആൽമരിയ കുറുപ്പിനകത്ത് എന്നീവർ ഒന്നിച്ച് ചേർന്ന് രണ്ടാം വാർഷികം ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം ഇടവകയുടെ രൂപീകരണത്തിനായി സഹകരിച്ച എല്ലാവർക്കും കൈക്കാരൻ ജോസ് കുഞ്ഞ് ചാമക്കാല നന്ദി അർച്ചിച്ചു. അന്നേ ദിവസം രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് വേദപാഠ കുട്ടികളുടെ പ്രവേശനോത്സവവും നടത്തപ്പെട്ടു. തുടർന്ന് സന്തോഷ സൂചകമായി എല്ലാവർക്കും സ്നേഹവിരുന്നും നൽകപ്പെട്ടു.
Comments