ന്യൂ ജേഴ്സി: ക്നാനായ കത്തോലിക്ക ഇടവകയിൽ സ്നേഹദൂത്ക്രിസ്തുമസ്സ്കരോളിന് തുടക്കമായി. വി. കുർബ്ബാനയോടുകൂടി വെഞ്ചരിച്ച ഉണ്ണീശോയുടെയും വി യൗസേപ്പിതാവിന്റെയും രൂപം വഹിച്ച് കൊണ്ട് പ്രത്യേക സഘം പ്രത്യേകം ഒരുക്കിയ വാഹനത്തിൽ ഇടവകയിലെ എല്ലാം ഭവനങ്ങളും സന്ദർശിക്കുന്നു. കരോൾ സംഘം വീടുകളുടെ മുമ്പിൽ എത്തുമ്പോൾ സ്വീകരിച്ച് കരോൾ പാടി പ്രാർത്ഥിച്ച് ആശീർവ്വദിച്ച് കടന്നു പോകുന്നു. യൂത്ത് മിനിസ്ടി അംഗങ്ങളുടെ പ്രത്യേക നേതൃത്വത്തിൽ ഇത് നടത്തപ്പെടുന്നത് . ഇതോടൊപ്പം ക്രിസ്തുമസ്സ് അപരനോടുള്ള കരുതലിന്റെ ഉത്സവമായി ഭവനരഹിതരായി കഴിയുന്നവർക്ക് യുവജനങ്ങൾ പ്രത്യേക ഫുഡ് പായ്ക്കറ്റ് നൽകി പ്രത്യേകം പരിഗണിക്കുന്നു. ന്യൂ ജേഴ്സി ഇടവകയിൽ എല്ലാം പ്രായ വിഭാഗത്തിൽ പെട്ടവർക്കും സുകൃതജപം എഴുത്ത് മത്സരം, പുൽക്കൂട് മത്സരം, ക്രിസ്തുമസ്സ് കാർഡ് മത്സരം, കുഞ്ഞിപ്പൈതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് എന്നിവ ഒരുക്കി ആഘോഷം വ്യത്യസ്ഥമാക്കുന്നു. . |
Home > Recent News >