ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക രൂപീകരണത്തിന്റെ മൂന്നാം വാർഷികം വിവിധ പരുപാടികളോടെ ആഘോഷിച്ചു . അന്നേ ദിവസം വൈകുന്നേരം 4 pm ന് നടന്ന കൃതജ്ഞതാബലിക്ക് മുമ്പായി പാരിഷ് കൗൺസിൽ അംഗങ്ങൾ കാഴ്ചവസ്തുക്കളുമായി പ്രദക്ഷിണം നടത്തി.തുടർന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ വി. ബലിയർപ്പിച്ചു . തുടർന്ന് കർഷകശ്രീ അവാർഡും മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പള്ളി പണി നിർമ്മാണ മത്സര വിജയികൾക്ക് സമ്മാനം നൽകി. അതിന് ശേഷം ഇൻഫൻറ് ചിൽഡ്രൻ യൂത്ത് മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പള്ളിയുടെ ഗ്രൗണ്ടിൽ മെഗാ നടവിളി നടത്തപ്പെട്ടു. പിന്നീട് ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ ക്നാ മുത്തേ എന്ന പരുപാടിയും മെൻസ് മിനിസ്ട്രിയുടെ “മുത്തേ പൊന്നേ പിണങ്ങരുതേ” എന്ന നാടൻ ഗാനമേളയും നടത്തപ്പെട്ടു. മൂന്നാം വാർഷികത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ക്രമീകരിച്ചു. മൂന്നാം വാർഷിക ഒത്തുചേരൽ ന്യൂജേഴ്സി ഇടവകയ്ക്ക് ഒരു വലിയ ആഹ്ലാദത്തിന്റെ ഉത്സവ വേദിയായി മാറി. |
Home > Recent News >