ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ 2020-2021 വർഷത്തെ വിശ്വാസ പരിശീലനത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള പ്രവേശനോത്സവം നടത്തപ്പെട്ടു. വി. കുർബ്ബാനയ്ക്ക് മുമ്പ് കത്തിച്ച തിരികൾ കൈകളിൽ വഹിച്ച് മുമ്പിൽ മാലാഖയുടെ വേഷം ധരിച്ച കുട്ടികളുടെ പിന്നാലെ നിരയായി അൾത്താരയിലേക്ക് പ്രദക്ഷിണമായി നീങ്ങി. തുടർന്ന് എല്ലാവരും വലത്കരം ഉയർത്തിപ്പിടിച്ച് വികാരി ഫാ. ബീൻസ് ചേത്തലിൽ ചൊല്ലികൊടുത്ത പ്രാർത്ഥന എല്ലാവരും ഏറ്റു ചൊല്ലി കുട്ടികളെ അനുഗ്രഹിച്ചു. തുടർന്ന് വീ കുർബ്ബാനയ്ക്ക് ശേഷം അദ്ധ്യാപകർ എല്ലാവരും ദൈവതിരു മുമ്പാകെ പ്രതിജ്ഞ എടുത്തു. കഴിഞ്ഞ വർഷം വിശ്വാസ പരിശീലകരായി സേവനം ചെയ്ത എല്ലാവർക്കും പ്രത്യേക സമ്മാനം നൽകി. കുട്ടികളെ മാതാപിതാക്കളോടൊപ്പം അദ്ധ്യാപകർ കണ്ട് തുടർന്ന് ഉള്ള വിശ്വാസ പരിശീലനത്തെക്കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. |
Home > Recent News >