Home‎ > ‎Recent News‎ > ‎

ന്യൂ ജേഴ്സി ഇടവകയിൽ കാർഷിക വിള മഹോത്സവം

posted Oct 6, 2020, 12:15 PM by News Editor IL
ന്യൂയോർക്ക്: ന്യൂ ജേഴ്സി ക്രിസ്തു രാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ കാർഷിക വിള മഹോത്സവം സങ്കടിപ്പിച്ചു. ഇടവകയുടെ കുടുംബങ്ങളിലെ വിള ഭൂമിയിൽ വിളഞ്ഞ കാർഷിക ഉത്പന്നങ്ങളുടെ ഒരു വിഹിതം ദൈവാലയത്തിൽ നടുതല തീരുനാൾ ദിവസം ദൈവത്തിന് കാഴ്ചയായി ദൈവജനം സമർപ്പിച്ചു. വി.കുർബ്ബായ്ക്ക് ശേഷം വൈദികൻ സമർപ്പിക്കപ്പെട്ട എല്ലാ വിളകളെയും ആശീർവ്വദിക്കുകയും ചെയ്തു. വി.കുർബാനയിൽ പങ്കെടുത്തവർ സമർപ്പിക്കപ്പെട്ട കാർഷിക വിളകൾ നേർച്ച കാഴ്ചകൾ സമർപ്പിച്ച് വാങ്ങിക്കുകയും ചെയ്തു. എല്ലാവരുടെയും സജീവ പങ്കാളിത്തം കൊണ്ട് വ്യത്യസ്ഥ ഇനം കാർഷിക വിളകൾ സമർപ്പിക്കപ്പെട്ടു.
Comments