ന്യൂ ജേഴ്സി ക്രിസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷിച്ചു. അന്നേ ദിവസം ഇടവക വികാരി ബിൻസ് ചേത്തെലയുടെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയിൽ എല്ലാം ഗ്രാന്റ് പേരന്റ്സിനെയ്യും പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിച്ചു . മെലിഷ കട്ടപ്പുറം ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പൂക്കൾ നൽകി ആദരിച്ചു . യുവജനങ്ങളുടെ നേതൃത്വത്തിൽ ഗ്രാന്റ് പേരന്റ്സ് ഡേയിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും നൽകി. |
Home > Recent News >