Home‎ > ‎Recent News‎ > ‎

നുഹ്ര ഓൺലൈൻ മാസിക പ്രകാശനം ചെയ്തു

posted Jan 20, 2018, 2:53 PM by News Editor

ഷിക്കാഗോ:  ക്നാനായ റീജിയന്റെ ഓൺലൈൻ മാസിക നുഹ്ര പ്രകാശനം ചെയ്തു. ഇന്ന് ( ജനുവരി 20 ശനിയാഴ്ച ) മോർട്ടൻ ഗ്രോവ് സെന്റ് മേരിസ്  ക്നാനായ ദൈവാലയത്തിൽ വച്ച് ദിവ്യബലിക്ക് ശേഷം അനേകം യുവജനങ്ങളുടെ സാന്നിധ്യത്തിൽ  ക്നാനായ റീജിയൻ ഡയറക്ടർ  മോൺ. തോമസ് മുളവനാൽ  മാസികയുടെ  പ്രഥമ ലക്കം ഓൺലൈനിൽ പ്രദർശിപ്പിച്ചുകൊണ്ടാണ്  പ്രകാശനകർമ്മം നിർവഹിച്ചത്. നോർത്ത് അമേരിക്കയിലെ ക്നാനായ ജനതയുടെ ആത്മീയ ഉന്നമനത്തിനും സാമുദായിക പരിചയത്തിനും  ഈ മാസിക സഹായകമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ക്നാനായ വിശ്വാസസമൂഹത്തിന്റെ  ആത്മീയ / സാമുദായിക പഠനങ്ങൾക്കും പരിചിന്തനത്തിനും ഉപകരിക്കുന്ന രചനകളും അനുഭവ സാക്ഷ്യങ്ങളും ചിന്തകളുമാണ്  ഈ മാസികയിൽ  ഉൾക്കൊള്ളിച്ചിരിക്കുന്നത്.  ഓൺലൈനായി ക്നാനായ സമുദായ അംഗങ്ങളിൽ  എത്തിക്കുവാൻ ആഗ്രഹിക്കുന്ന ഈ മാസിക നോർത്ത് അമേരിക്കയിലെ ക്നാനായ ജനതയുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ആത്മീയ ഉണർവിന് കാരണമാകുമെന്ന് തദവസരത്തിൽ സന്നിഹിതനായിരുന്ന  ഇടവക അസിസ്റ്റന്റ് വികാരി  റവ. ഫാ. ബോബൻ വട്ടംപുറത്ത്  അഭിപ്രായപ്പെട്ടു.  മാസികയുടെ പേരായ നുഹറാ എന്ന സുറിയാനി പദത്തിന്റെ അർത്ഥം പ്രകാശം എന്നാണ്.