കോട്ടയം അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം പിതാവിന് അതിരൂപത അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സ്വീകരണം നല്‍കി. സഹായമെത്രാനായി നിയമിതനായതിന് ശേഷം ആദ്യമായി ചൈതന്യയിലെത്തിയ പിതാവിനെ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സുനില്‍ പെരുമാനൂര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാമിലി മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, കെ.എസ്.എസ്.എസ് ചൈതന്യ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. |
Home > Recent News >