Home‎ > ‎Recent News‎ > ‎

നോർത്ത് അമേരിക്കയിലെ ക്നാനായ റീജിയൻ ദശാബ്ദി സമാപനം

posted Sep 8, 2016, 12:01 PM by News Editor   [ updated Sep 9, 2016, 8:03 PM ]

ഷിക്കാഗോ: ക്നാനായ റീജിയൻ സ്ഥാപിതമായതിന്റെ ദശവത്സരാഘോഷങ്ങൾ സെപ്തംബർ 10 ശനിയാഴ്ച നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തോടെ സമാപിക്കുന്നു.  ക്നാനായ  റീജിയനിലെ 12 ഇടവകകളിലെയും 9 മിഷനുകളിലെയും 200 ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ശനിയാഴ്ച രാവിലെ 8:30 ന് ഷിക്കാഗോയിലെ മോർട്ടൻ ഗ്രോവിലുള്ള സെൻറ്‌ മേരിസ് ദൈവാലയത്തിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവ്  റീജിയനിലെ 17 വൈദികരുമൊപ്പം അർപ്പിയ്ക്കുന്ന കൃതജ്ഞതാബലിയോടെ ആരംഭിക്കും.

തുടർന്ന് 10 മണിക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം അഭി. മാർ മൂലക്കാട്ട് പിതാവ് ഉദ്‌ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് റീജിയൻ്റെ പത്താം വാർഷിക സമാപന സമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ  ജോർജ്ജ് ആലഞ്ചേരി പിതാവ്  ഉദ്‌ഘാടനം ചെയ്യും. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അഭി. മാർ മൂലക്കാട്ട് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. മാർ ജോയി ആലപ്പാട്ട് പിതാവ് ആശംസകൾ നേരും. റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാലിൻ്റെ  നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.