Home‎ > ‎Recent News‎ > ‎

നൊസ്റ്റാൾജിയ ഉണർത്തും ഗാനവുമായി പിണർകയിൽ സജിയച്ചൻ

posted Oct 6, 2020, 12:26 PM by News Editor IL

സാൻജോസ് ;”തച്ചന്റെ മകനായി ,താതന്റെ സുതനായി പാരിതിൽ വന്നൊരു ദൈവസുത ”കേൾക്കുമ്പോൾ അറിയാതെ ഉള്ളിന്റെ ഉള്ളിൽ കഴിഞ്ഞുപോയ നാളുകളെ കുറിച്ച് ഓർമ്മകൾ തരുന്ന മനോഹരമായ ഒരു ഗാനം .ഈ കാലഘട്ടത്തിൽ മാനിക്കാതെ മക്കൾ മാറുമ്പോൾ അവർക്കു എന്നും മാതാപിതാക്കളെ സ്നേഹിക്കാൻ തോന്നും വിധത്തിൽ ചിട്ടപ്പെടുത്തിയ വരികളും ചേർന്നഈണവും അതിനുചേർന്ന അവതരണ രീതിയും .എന്തുകൊണ്ടും കേൾക്കുകയും കാണുകയും ചെയ്യുന്നവന്റെ ഉള്ളിൽ ആശ്വാസം ലഭിക്കും അതുറപ്പാണ് .ഇത് രചിച്ചിരിക്കുന്നതും ,ഈണംപകർന്നിരിക്കുന്നതും സജിയച്ചൻ തന്നെയാണ് .ഇതിന്റെ ഓർക്കസ്ട്രഷൻ നടത്തിയിരിക്കുന്നത് പ്രശസ്ത സംഗീതക്ജ്ഞനയ പ്രിൻസ് ജോസഫ് ആണ് .പാടിയിരിക്കുന്നത് യേശുദാസ് സാറിന്റെ സ്വരമാധുര്യം കൊണ്ട് സാമ്യമുള്ള അഭിജിത്‌ കൊല്ലം ആണ് .ഇതിൽ അഭിനയിച്ചിരിക്കുന്നത് പ്രശസ്ത സിനിമ സിരിയൽ നടനായ ബോബൻ ആലുമ്മൂടനാണ് .ഇതിന്റ direction ചെയ്തിരിക്കുന്നത് പുന്നത്തുറ ഇടവാംഗമായ ഫിലിപ്പ് കാക്കനാട്ട് ആണ് .ഇതിനോടകം സോഷ്യൽ മീഡിയയിൽ റിലീസ് ആയ ഗാനത്തിന് വലിയ സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത് .താല്പര്യമുള്ളവർക്ക് ഫ്ര സജി പിണറ്കയിൽ യൂട്യൂബ് ചാനൽ വഴി അത് കാണാവുന്നതാണ്

https://youtu.be/VAd_KepPsk8

Comments