ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ ഇടവകയുടെപത്താം വാർഷികത്തിന്റെ അനുസ്മരണക്കായി, അരുണാചൽ പ്രദേശിലെ മിയാവൂ രൂപതയിൽ ഇടവകയുടെ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ നിർമ്മിച്ചദൈവാലയം ആശീർവദിച്ചു. ജാനുവരി 15 ഞായറാഴ്ച മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപറമ്പിൽ പിതാവ് ദൈവാലയത്തിന്റെ കൂദാശകർമ്മം നിർവഹിച്ചു.
2016 സെപ്റ്റംബർ 22 വ്യാഴാഴ്ച, ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപറമ്പിൽ പിതാവിന്റെ ഇടവക സന്ദർശനത്തിലാണ് ദശാബ്ദി ആചരണത്തിന്റെ സ്മാരകമായി, കഴിഞ്ഞ പത്ത് വർഷങ്ങളിൽ ദൈവം ഇടവകയിലൂടെ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി,മിയാവൂ രൂപതയിൽ തിരുഹൃദയത്തിന്റെ നാമത്തിലുള്ള രണ്ടാമത്തെ ദൈവാലയനിർമ്മിതിക്കായുള്ള ഫണ്ട് കൈമാറിയത്.
10 വർഷം മുമ്പ്, ഷിക്കാഗോ ഇടവക സ്ഥാപിതമായപ്പോൾ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ ആദ്യത്തെ ദൈവാലയം നിർമ്മിച്ചു കൊടുത്തിരുന്നു. ആ ദൈവാലത്തിന്റെ കൂദാശയിൽ സംബന്ധിക്കുവാൻ ഈ ഇടവകയിൽ നിന്ന് 36 പേർ തീർത്ഥാടനം നടത്തുകയുണ്ടായി. ഈ തീർത്ഥാടന സംഘം തന്നെ സെന്റ്. ജോർജ്ജിന്റെ നാമത്തിൽ മറ്റൊരു ദൈവാലയവും നിർമ്മിച്ചു കൊടുത്തിരുന്നു. ഷിക്കാഗോയിലെ നിരവധി കുടുംബങ്ങളും, വ്യക്തികളും കൂടാതെ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തും,മിയാവൂ രൂപതയിൽ വേറേയും ദൈവാലയങ്ങൾ നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.
|
Home > Recent News >