Home‎ > ‎Recent News‎ > ‎

മിയാമി സെന്റ് ജുഡ് ക്നാനായ ദേവാലയത്തിൽ വി. യൂദാ തദ്ദേവൂസിൻ്റെ തിരുനാളും, കെയറോസ് ടീമിന്റെ ധ്യാനവും നടത്തപ്പെട്ടു

posted Nov 23, 2016, 2:58 PM by News Editor   [ updated Nov 26, 2016, 5:40 PM ]
മിയാമി: സൗത്ത് ഫ്ലോറിഡയിലെ മയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വാർഷിക ധ്യാനവും, നൊവേനയും, വി.യൂദാതദ്ദേവൂസിൻ്റെ തിരുനാളും, പരിശുദ്ധ കന്യാകമറിയത്തിൻ്റെ ജപമാല സമർപ്പണവും 2016 ഒക്ടോബർ 20 മുതൽ 31- വരെ നത്തപ്പെട്ടു. ഒക്ടോബർ 21 മുതൽ 23 വരെ നടന്ന ധ്യാനത്തിന് ഫാ. കുര്യൻ കാരിക്കൽ, ബ്രാ. റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ എന്നിവർ നേതൃത്വം നൽകുന്ന   കൈറോസ് ധ്യാന ടീം  നേതൃത്വം നൽകി.  തിരുനാളിനോടനു ബന്ധിച്ച് നടന്ന 9  ദിവസത്തെ ജപമാല വി. കുർബാന, നൊവേന വിവിധ കൂടാരയോഗങ്ങൾ നേതൃത്വം നൽകുകയായിരുന്നു. ഒക്ടോബർ 28 - തീയതി വെള്ളിയാഴ്ച ഇടവ വികാരി ഫാ. സുനി  പടിഞ്ഞാറേക്കര തിരുനാളിന് കൊടിയേറ്റി. തുടർന്ന് മലങ്കര റീത്തിൽ വി. കുർബ്ബാന. ഫാ. ആൻ്റണി വയലിൽ കരോട്ടിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

ഒക്ടോബർ 29  നടന്ന പാട്ടു കുർബാനക്ക് റവ. ഡോ ജോസ് ആദോപ്പിള്ളിൽ മുഖ്യകാർമ്മികത്വം വഹിച്ചു. റവ.ഡോ തോമസ് ആദോപ്പള്ളിൽ വചന സന്ദേശം നൽകി. തുടർന്ന് സ്നേഹ വിരുന്നും കലാ സന്ധ്യയും ഉണ്ടായിരുന്നു. കലാസന്ധ്യയിൽ ഇടവാകാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 2 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ആബാലവൃദ്ധ ജനങ്ങൾ പങ്കെടുത്ത വിവിധയിനം കലാപരിപാടികൾ കണ്ണിന് കുളിർമയേകി.

ഒക്ടോബർ 30 ഞായർ 2.30 Pm ന് മാർ. ജോയ് ആലപ്പാട്ട് മുഖ്യകാർമികനായി തിരുനാൾ റാസ നടത്തപ്പെട്ടു. ഫാ. അബ്രഹാ മുത്തോലത്ത് തിരുനാൾ സന്ദേശം നൽകി തുടർന്ന് ഭക്തി നിർഭരമായ പ്രദക്ഷിണം വാദ്യമേള അകമ്പടിയോടു കൂടിയും തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു. പള്ളിയുടെ ധനശേഖരണാർത്ഥം നടത്തപ്പെട്ട എലയ്ക്കാ മാലയുടെ ജനകീയ ലേലത്തിൽ എല്ലാവരും പങ്കെടുത്തു. വാശിയേറിയ ലേലത്തിൽ 25,200.00 ഡോളറിന് ജോസഫ്  & ലീലാമ്മ പതിയിൽ എലയ്ക്കാ മാല കരസ്ഥമാക്കി.

ഒക്ടോബർ 31- തിങ്കൾ പൂർവ്വിക സ്മരണാർത്ഥം സെമിത്തേരി സന്ദർശനവും തുടർന്ന് വി. കുർബാന ഒപ്പീസ് നടത്തപ്പെട്ടു. ലോറൻസ് ജയ്നമ്മ മുടിക്കുന്നേൽ ഫാമിലി, ജിബീഷ് , ക്രിസ്റ്റി മണിയാട്ടേൽ ഫാമിലി ഈ തിരുനാളിൻ്റെ പ്രസുദേന്തിമാരായിരുന്നു 2017- ലെ തിരുനാൾ പ്രസുദേന്തിമാരായി സിബി ഷീനാ ചാണാശ്ശേരി- നെ വാഴിച്ചു. തിരുനാളിന് കൈക്കാരൻമാരാ ജോസഫ് പതിയിൽ, അബ്രാഹം പുതിയത്തുശ്ശേരിൽ, ബേബിച്ചൻ പാറാനിക്ക, തിരുനാൾ കൺവീനർ മോഹൻ പഴുമാലിൽ, ജോണി ഞാറമേലിൽ, സുബി പനന്താനത്ത്, റോയി ചാണാശ്ശേരിൽ, തോമസ് കണിച്ചാട്ടു തറ, ടോമി തച്ചേട്ട്, ടോമി പുത്തുപ്പള്ളിൽ ബെന്നി പട്ടുമാക്കിൽ, സ്റ്റീഫൻ തറയിലും മറ്റ് പാരിഷ് കൌൺസിൽ അംഗങ്ങളും നേതൃത്വം നൽകി.