Home‎ > ‎Recent News‎ > ‎

മേവുഡ് സേക്രട്ട് ഹാർട്ട് ദേവാലയം ദശാബ്ദി നിറവിൽ

posted Sep 8, 2016, 9:59 PM by News Editor   [ updated Sep 9, 2016, 9:06 PM ]

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രഥമ ക്നാനായ ഇടവകയായ ഷിക്കാഗോ മേവുഡിലെ സേക്രട്ട് ഹാർട്ട് ദേവാലയത്തിൻ്റെ ദശാബ്ദി ആഘോഷങ്ങൾ സെപ്തംബർ 9, 10, 11 വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടത്തപ്പെടും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി, കോട്ടയം അതിരൂപതാധ്യക്ഷൻ  മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സെൻറ് തോമസ്  സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നീ പിതാക്കന്മാരും വൈദികരും ദശാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കും.

സെപ്തംബർ 9, വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ  പ്രധാന കാർമ്മികത്വത്തിൽ  നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് കലാസന്ധ്യ നടത്തപ്പെടും.  സെപ്തംബർ 10 ശനിയാഴ്ച  ഇടവകയിലെ  കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ 12 മണിക്കൂർ ആരാധന നടത്തപ്പെടുന്നു.

സെപ്‌തംബർ പതിനൊന്നാം  തിയതി ഞായറാഴ്ച്ച 10 മണിക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ കുർബാനയും തുടർന്ന് പൊതുസമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.