Home‎ > ‎Recent News‎ > ‎

മെക്സിക്കോയിലെ വിശ്വപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്ക്ക് തീർത്ഥാടനം

posted Nov 23, 2016, 2:15 PM by News Editor   [ updated Nov 23, 2016, 2:16 PM ]
 മെക്സിക്കോയിലെ വിശ്വപ്രസിദ്ധ മരിയൻ തീർത്ഥാടനകേന്ദ്രമായ ഗ്വാഡലൂപ്പെ ബസലിക്കയിലേയ്ക്ക് ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 2 വ്യാഴാഴ്ച രാവിലെ ആരംഭിച്ച് 6 തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കത്തക്കവിധം ഭക്തിനിർഭര വും ആനന്ദപ്രദവുമായ തീർത്ഥാടനം സംഘടിപ്പിക്കുന്നു. ഇതോടോപ്പം മെക്സിക്കോയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരികവും കലാപരവുമായ മറ്റു സ്ഥലങ്ങളും സന്ദർശിക്കുന്നതാണ്.
ഗ്വാഡലൂപ്പെ തീർത്ഥാടനങ്ങൾക്കു നേതൃത്വം നല്കി പരിചയമുള്ള ഫൊറോനാവികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീർത്ഥാടനത്തിനു നേതൃത്വം നല്കുന്നു. മാത്യൂസ് പിൽഗ്രിമേജാണ്ക്രമീകരണങ്ങൾ  ചെയ്യുന്നത്. യാത്രചെലവ് $1,050.
ഇതിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ താഴെപറയുന്ന ആരുടെയെങ്കിലും പക്കൽ റെജിസ്ട്രേഷൻ ഫോം, പാസ്പോർട്ടിന്റെ കോപ്പി, SHKC PARISH എന്നെ പേരിൽ $1,050 ന്റെ ചെക്ക്  എന്നിവ നല്കി നവംബർ 30നകം രജിസ്റ്റർ ചെയ്യുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും ഇതിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.
സണ്ണി ഇൻഡിക്കുഴി  847-674-7869
തമ്പിച്ചൻ ചെമ്മാച്ചേൽ 630-788-6486
ഗ്രേസി വാച്ചാച്ചിറ 847-910-4621