Home‎ > ‎Recent News‎ > ‎

മോർട്ടൻ ഗ്രോവ് സെൻറ് മേരീസ് മതബോധന സ്കൂളില്‍ വിദ്യാരംഭം കുറിച്ചു

posted Sep 20, 2016, 8:23 AM by News Editor
ചിക്കാഗോ: മോർട്ടൻ ഗ്രോവ് സെൻറ് മേരീസ് മതബോധന സ്കൂളിൽ  പുതിയ അദ്ധ്യയന വർഷത്തിൽ  വിദ്യാരംഭം കുറിച്ചു. സെപ്തംബർ 18   തിയതി ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കുശേഷം ഇടവക വികാരി ഫാ.തോമസ് മുളവനാൽ കുട്ടികളേയും അദ്ധ്യാപകരേയും പ്രത്യേക പ്രാർത്ഥനകൾ നടത്തി ആശീർവദിച്ചു. പുതിയ അദ്ധ്യയനവർഷത്തേക്ക് പുതിയതായി എത്തിയ കുട്ടികളെയും അദ്ധ്യാപകരെയും അച്ചൻ  സ്വാഗതം ചെയ്തു. തുടർന്ന് വിശുദ്ധകുർബ്ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും ഘടനയെപ്പറ്റിയും ചിക്കാഗോ സെൻറ് തോമസ് സീറോ-മലബാർ  രൂപതാ ചാൻസലർ ഫാ.സെബാസ്റ്റ്യൻ വേതാനത്ത് പവർ പോയിൻറ് പ്രസന്റേഷൻ നടത്തി.  ക്നാനായ റീജിയണിലെ ഏറ്റവും വലിയ സ്കൂളുകളിൽ  ഒന്നായ സെൻറ് മേരീസ് സ്കൂളിൽ 500 ൽ അധികം കുട്ടികൾ  വിശ്വാസപരിശീലനം നടത്തുന്നു. 80 ഓളം അദ്ധ്യാപകർ സേവനം ചെയ്യുന്നു. പാരീഷ് എക്സിക്യൂട്ടീവും അദ്ധ്യാപകരും ചടങ്ങുകൾക്ക് നേതൃത്വം നല്കി.