ഷിക്കാഗോ: 2017 സെപ്തംബർ 25 മുതൽ ഒക്ടോബർ 6 വരെ ഷിക്കാഗോയിലെ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നിന്നും വിശുദ്ധ നാടുകളിലേക്ക് വികാരി റവ. ഫാ. തോമസ് മുളവനാലിന്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തുന്നു. ഈശോ ജനിച്ചതും ജീവിച്ചതും മരിച്ചുയർത്തതുമായ രക്ഷാകര സംഭവങ്ങൾ കുടികൊള്ളുന്ന വിശുദ്ധ സ്ഥലങ്ങളും ഇസ്രായേൽ, ജോർദാൻ, പാലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ മറ്റിതര ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും തീർത്ഥാടന സംഘം സന്ദർശിക്കുന്നതാണ്. തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജോയി ഇണ്ടിക്കുഴി (847 826 2053) , ഫാ. തോമസ് മുളവനാൽ (310 709 5111) എന്നിവരുമായി ബന്ധപ്പെടുക. |
Home > Recent News >