Home‎ > ‎Recent News‎ > ‎

മോർട്ടൺ ഗ്രോവ് സെന്റ് മേരിസ് ക്നാനാ‍യ കത്തോലിക്കാ ദൈവാലത്തിൽ മാതൃദിനo ആചരിച്ചു .

posted May 18, 2017, 9:11 AM by News Editor   [ updated May 18, 2017, 9:11 AM ]


ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരിസ് ക്നാനാ‍യ കത്തോലിക്കാ ദൈവാലത്തിൽ, മെയ് 14 - ന് രാവിലെ പത്തു മണിക്ക് നടന്ന വിശുദ്ധ കുർബാനക്കുശേഷം  മാതൃദിനo  ആചരിച്ചു . പ്രസ്തുത ചടങ്ങിൽ ബഹുമാനപ്പെട്ട ഇടവക വികാരി മോൺ തോമസ് മുളവനാൽ എല്ലാ‍ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന ചൊല്ലി ആശീർവദിച്ചനുഗ്രഹിക്കുകയും ചെയ്തു. 

ത്യാഗങ്ങളിലൂടെ സഹനങ്ങളെ അധിജീവിച്ചുകൊണ്ട്  കുടുംബങ്ങളുടെ വിളക്കായി മാറിയ  എല്ലാ മാതാക്കൾക്കo സ്നേഹത്തിന്റെയും സന്താഷത്തിന്റെയും നന്ദി സൂചകമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയുണ്ടായി  . അറന്നൂറിൽ പരം മാതാക്കൾ പങ്കെടുത്ത ഈ മാതൃദിന ചടങ്ങിന് ഇടവകയിലെ കൈക്കാരന്മാരുo സിസ്റ്റേഴസുo നേതൃത്വം നല്കി

 സ്റ്റീഫൻ ചൊള്ളബേൽ പി..ആർ ഒ