ചിക്കഗോ മോർട്ടൺഗ്രോവ് സെന്റെ മേരിസ് ക്നാനായ ദൈവലായത്തിൽ ജൂൺ പതിമൂന്ന് ചൊവ്വാഴിച്ചെ വൈകിട്ട നടന്ന വിശുദ്ധ കുർബാനയോടു കൂടി പാദുവായിലെ വി.അന്തോണിസിന്റെ തിരുന്നാൾ കർമ്മങ്ങൾ ഭക്തിയാദരവോടെ ആചരിച്ചു. ചിക്കാഗോ സീറോമലബാർ രൂപതാ ചാൻസലർ റവ. ഫാ . ജോണിക്കുട്ടി പുലിശ്ശേരി ലദീഞ്ഞിലും വി.ബലിയർപ്പണത്തിലും തുടർന്ന് നടത്തിയ നൊവേനയിലും മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി മോൺ തോമസ് മുളവനാൽ, അസി.വികാരി റവ ഫാ. ബോബൻ വട്ടേബുറത്ത് എന്നിവരടോപ്പം സഹകാർമികനായിരുന്നു റവ.ഫാ. ബിനോയി പിച്ചളക്കാട്ട് [എസ് ജെ ] തിരുന്നാൽ സന്ദേശം നൽകി. സുവിശേഷ മൂല്യങ്ങൾ അനുവർത്തിച്ച് വിശുദ്ധിയിൽ ജീവിച്ച് അനേകവൃന്ദം മനുഷ്യരുടെ ജീവിത സാക്ഷ്യങ്ങളിലാണ് കത്തോലിക്ക സഭ സ്ഥാപിതമായിരികുന്നതെന്നും, ജീവിതത്തെ സ്വഭാവികതലത്തിലേയ്ക് ഉയർത്തുന്ന മിസ്റ്റിക്കുകളും, ജീവിതത്തെ തപം ചെയ്ത് ദൈവീകതയിലേയ്ക് ഉയർത്തുന്ന സന്ന്യാസികളും, ദാർശനീകരുമായ വിശുദ്ധരുടെ മുൻനിരയിൽ നില്കുന്ന വ്യക്തികളിൽ ഒരാളായ പാദുവായിലെ വി.അന്തോനീസ് അനുകരിച്ച ദൈവീക സുകൃദങ്ങളും, സുവിശേഷ സന്ദേശങ്ങളും മാതൃകയാക്കുവാൻ ഈ തിരുനാളാചരണം സഹായകമാകട്ടെയെന്ന് തന്റെ തിരുന്നാൽ സന്ദേശത്തിൽ റവ. ഫാ ബിനോയി ആശംസിച്ചു. വി.അന്തോനിസിന്റെ നാമധേയത്തിൽ നടത്തിയ പ്രത്യേക തിരുകർമങ്ങളിലും പ്രാർത്ഥനകളിലും വിശുദ്ധന്റെ തിരുസൊരൂപത്തിന്മേൽ പൂമാല ചാർത്തി വണങ്ങുന്നതിലും ധാരാളം വിശ്വാസികൾ പങ്കെടുത്തു . |
Home > Recent News >