ചിക്കാഗാ. മോർട്ടൺഗ്രോവ് സെൻ മേരിസ് ദൈവാലയത്തിൽ വച്ച് ജൂൺ 18 ഞായാഴ്ച രാവിലെ പത്തുമണിക്കത്തെ വി.കുർബാനയ്ക്ക് ശേഷം ഇടവകയിലെ എല്ലാ പിതാക്കാന്മാരയെയും മുഖ്യകാർമികനായിരുന്ന അസി..വികാരി റവ ഫാ ബോബൻ വട്ടംപുറത്ത് ഫാദേഴ് ഡേ പ്രമാണിച്ച് നടത്തിയ വി.ബലിയിലും പ്രാർത്ഥനയിലും ഏവരെയും ആശ്വിർവദിച്ചാദരിച്ചു. .റവ ഫാ. ബോബൻ വട്ടംപുറത്ത് തന്റെ ആശംസ പ്രസംഗത്തിൽ എല്ലാ പിതാക്കാന്മാരയും അനുമോദിക്കയും ആശംസകൾ നേരുകയും ചെയതു. അന്നേദിവസം വളരെ വിപുലമായി നടത്തുവന്നിരുന്ന ഫാദേഴ്സ് ഡേ ആഘോഷങ്ങൾ ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. മാർ.കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ ദേഹവിയോഗത്തിലുള്ള ദുഖാചരണസൂചകമായി റദ്ദു ചെയ്ത് ലളിതമായിട്ടാണ് ചടങ്ങുകൾ ക്രിമികരിച്ചത് . സ്റ്റീഫൻ ചൊള്ളമ്പേൽ [ പി .ആർ .ഒ ] |
Home > Recent News >