ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലത്തിലെ പാർക്കിംഗ് ലോട്ട് നിർമ്മാണത്തിന്റെ പ്രാരംഭഘട്ടമായ ഗ്രൗണ്ട് ബ്രെയിക്കിംഗ് സെറിമണി ഒക്റ്റോബർ 8-ന് ഞായാറാഴ്ച രാവിലെ പത്തുമണിക്കത്തെ വി.കുർബ്ബാനയ്ക്കു ശേഷം ഇടവക അസി.വികാരി ബഹുമാനപ്പെട്ട വട്ടംപുറത്ത് ബോബനച്ചൻ നിർവഹിച്ചു. സെ മേരീസ് ഇടവകാഗംങ്ങളുടെ ചിരകാല അഭിലാക്ഷമായ വിശാലമായൊരു പാർക്കിംഗ് ലോട്ട് എന്ന പദ്ധതിക്ക് വേണ്ട സ്ഥലത്തിന്റെ ഗ്രൗണ്ട് ബ്രെയിക്കിംഗ് സെറിമണിക്ക് സാക്ഷ്യം വഹിക്കുവാൻ വലിയൊരു ജനാവലി പള്ളിയങ്കണത്തിൽ തടിച്ചുകൂടി. മൂന്നരലക്ഷം ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് ഇതിനോടകം രണ്ടേകാൽ ലക്ഷം ഡോളറിന്റെ വാക്ദാന തുക ലഭിച്ചുവെന്ന് പാർക്കിംഗ് ലോട്ട് വികസന പ്രോജക്റ്റ ചെയർമാൻ തംബി വിരുത്തിക്കുളങ്ങര അറിയിച്ചു.പദ്ധതിയുടെ വിജയസാക്ഷാകരണത്തിന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും നല്ലാരു സഹകരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രോജക്റ്റ് കോ: ചെയർന്മാരായ ബിജു കിഴക്കേക്കുറ്റ് , ബിനോയി പൂ ത്തറ എന്നിവർ അഭിപ്രായപെട്ടു . ദിനംപ്രതി നിരവതിപേർ ഓഫറുകളുമായി സമീപിച്ചു കൊണ്ടാണിരിക്കുന്നതെന്ന് ഫണ്ട് റെയിംഗ് ചെയർന്മാരായ പോൾസൺ കുളങ്ങര , സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു. കൂടാതെ ധൃതഗതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കുവാൻ രുപം കൊടുത്തിരിക്കുന്ന കമ്മറ്റിയിലെ അഗംങ്ങളായ സൈമൺ ചക്കാലപ്പടവിൽ, ജോൺ പാട്ടപ്പൊതി. പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, റോയി നെടുംച്ചിറ, ബൈജു കുന്നേൽ, ഷാജി എടാട്ട്, , ജെയിംസ് മന്നാകുളത്തിൽ ,സ്റ്റീഫൻ ചൊള്ളംബേൽ (പി ആർ ഒ ), കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി (കോർഡിനേറ്റർ) സിബി കൈതക്കതൊട്ടിയിൽ , ജോയി ചെമ്മാച്ചേൽ, ടോണി കിഴക്കേക്കുറ്റ് എന്നിവരും ചേർന്ന് ചടങ്ങിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യിതു. ![]() സ്റ്റീഫൻ ചൊള്ളംബേൽ (പി ആർ ഒ ) |
Home > Recent News >