posted Oct 5, 2017, 2:24 PM by News Editor
[
updated Oct 5, 2017, 2:25 PM
]
മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിന്റെ പാർക്കിoഗ് ലോട്ട് വികസന നിർമാണ പദ്ധതിയുടെ കരാറിൽ സെ മേരീസ് ഇടവക വികാരി മോൺ. തോമസ് മുളവനാൽ ഒപ്പുവച്ചു. ഇടവക ദിനാചരണങ്ങൾക്ക് ശേഷം കുടിയ ഹ്രസ്വ ചടങ്ങിൽ അസി.വികാരി റവ ഫാ. ബോബൻ വട്ടംബുറത്ത് , റവ ഫാ ടിനീഷ് പിണർക്കയിൽ, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, പോൾത്സൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ, ജോയിച്ചൻ ചെമ്മാച്ചേൽ , ടോണി കിഴക്കേക്കുറ്റ് ,പി.ആർ ഒ സ്റ്റീഫൻ ചൊള്ളമ്പേൽ, ചെയർമാൻ ശ്രീ.തബി വിരുത്തിക്കുളങ്ങര, കോ.ചെയർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ഫണ്ട് റെയിസിoഗ് കമ്മറ്റിയഗംങ്ങൾ വികസന പദ്ധതി ടീംഅoഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പ് വയ്ക്ൽചടങ്ങ് നടന്നത്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനത്തിന് വേണ്ടുന്ന എല്ലാ അനുമതികളും ബന്ധപ്പെട്ട മേഖലയിൽ നിന്നും ലഭിച്ച സാഹചര്യത്തിൽ പാർക്കിംഗ് ലോട്ട് നിർമ്മാണം ആസന്നമായിരിക്കുന്ന ശൈതൃ കാലത്തെ മഞ്ഞു വീഴ്ചക്ക് മുന്പേ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. സെപ്തംബർ അവസാനവാരത്തോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയാൽ , ഒരു മാസത്തെ കാലയളവിനുള്ളിൽ നിർമമാണം പൂർത്തികരിക്കാൻ സാധിക്കും. ഏകദേശം മൂന്നരലക്ഷം ഡോളറിന്റെ നിർമ്മാണ ചിലവ് പ്രദീക്ഷിക്കുന്ന ഈ പ്രോജക്റ്റിന് ഒന്നേമുക്കാൽ ലക്ഷം ഡോളറിന്റെ ഓഫറുകൾ ലഭിക്കുകയുണ്ടായി. രണ്ടായിരത്തിലധികം വരുന്ന ജനങ്ങൾക്ക് വിശേഷ ദിനങ്ങളിലും അല്ലാതെയും പാർക്കിംഗ് സൗകര്യം ആവശ്യമായി വന്നിരിക്കുന്ന ഈയവസരത്തിൽ ദൈവാലയത്തിന് വിശാലമായൊരു പാർക്കിംഗ് സൗകര്യം വളരെ അത്യന്താപേക്ഷിതമാണ്. നിർലോഭമായ സഹായ സഹകരണമാണ് ഇടവകാംഗങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ചുരുങ്ങിയ ദിവസങ്ങൾക്കകം വാഗ്ദാന തുകയുടെ നിരക്ക് 50 ശതമാനത്തിന് മുകളിലെത്തിയതിൽ അതിയായ സന്തോഷവും നന്ദിയുംമുണ്ടന്ന് പാർക്കിoഗ് ലോട്ട് വികസനപദ്ധതിയുടെ ചെയർമാൻ ശ്രീ.തബി വിരുത്തിക്കുളങ്ങര അഭിപ്രായപ്പെട്ടു. കരാറിൽ ഒപ്പ് വച്ച സ്ഥിതിക്ക് വിശ്രമരഹിതമായ പരീശ്രമമാണ് മുന്നിലെന്നും അതിന്റെ വിജയത്തിന് ഇടവകയിലെ മുഴുവൻ ജനങ്ങളും തങ്ങുളുടെ വാഗ് ദാന തുക എത്രയും പെട്ടെന്ന് കൈക്കാരന്മാരെയോ, ഫണ്ട് റെയിസിഗ് കമ്മറ്റിയെയോ ഏൽപ്പിക്കണമെന്ന് ഇടവക വികാരി മോൺ. തോമസ് മുളവനാൽ , റവ.ഫാ ബോബൻ വട്ടംബുറത്ത് എന്നിവർ അറിയിച്ചു.
|
|