Home‎ > ‎Recent News‎ > ‎

മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിൽ നിത്യാരാധന ചാപ്പൽ വെഞ്ചെരിച്ചു

posted Nov 21, 2017, 5:36 PM by News Editor   [ updated Nov 22, 2017, 3:38 PM ]
ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ. മേരീസ് ദൈവാലയത്തിൽ പുതിയതായി നിർമ്മിച്ച നിത്യാരാധന ചാപ്പലിന്റെ വെഞ്ചെരിപ്പുകർമ്മം നവംബർ 16 വ്യാഴാച്ച വൈകിട്ട് 7 മണിക്ക് അഭിവന്ദ്യ മാർ ജേയ്ക്കബ് അങ്ങാടിയത്ത് നിർവഹിച്ചു. തുടർന്ന് നടന്ന ദിവ്യബലിയിലും പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു. റവ.ഫാ.മല്പാൻ മാത്യൂ വെള്ളാനിക്കൽ , റവ.ഫാ . തോമസ് മുളവനാൽ, റവ.ഫാ. ജോണിക്കുട്ടി പുലിശ്ശേരിൽ ,റവ.ഫാ . ജോർജ് മാളിയേക്കൽ, റവ.ഫാ .പോൾ ചാലിശ്ശേരി, റവ.ഫാ .ബോബൻ വട്ടംപുറത്ത്, റവ.ഫാ .ജോനസ് ചെറുനിലത്ത് എന്നിവർ സഹ കാർമ്മികരായിരുന്നു. വി.കുർബ്ബാനയിൽ നിത്യം ജീവിക്കുന്ന ദിവ്യകാരുണ്യ നാഥന് ആരാധനയും സ്തുതിയും സമർപ്പിക്കുവാനും , ലോക സമാധാനത്തിനും നാനാവിധ ആവശ്യങ്ങൾക്കും വേണ്ടി മാദ്ധ്യസ്ഥം വഹിച്ചു നിരന്തരം പ്രാത്ഥിക്കുവാനും ലക്ഷ്യം വച്ച് ആരംഭിക്കുന്ന നിത്യാരാധനാചാപ്പൽ പ്രദേശ വാസികളായ സകല വിശ്വാസ സമൂഹത്തിനും അനുഗ്രഹ സാന്നിദ്ധ്യമാകുമെന്ന് വികാരി.ഫാ. തോമസ് മുളവനാൽ അറിയിച്ചു. "ഒരു മണിക്കൂറെങ്കിലും എന്നോടു കൂടെപ്രാർത്ഥിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ലെ " എന്ന  ഗദ്സെമിനിലെ മിശിഹായുടെ ചോദ്യത്തിന് ഉണർവ്വോടെയുള്ള പ്രാർത്ഥന കൊണ്ട് ഉത്തരം നല്കൂവാൻ നാമേവരും പരിശ്രമിക്കണമെന്ന് അസി.വികാരി ബഹു. ബോബൻ വട്ടംപുറത്ത് ഒർമ്മപ്പെടുത്തി. നിരവധി വിശ്വാസികൾ ഇതിന്റെ നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുകയുണ്ടായി.എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 9 വരെയായിരിക്കും തുടക്കത്തിൽ നിത്യാരാധനാ ചാപ്പൽ പ്രവർത്തിക്കുക. 
 സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)
Comments