Home‎ > ‎Recent News‎ > ‎

മോർട്ടൻഗ്രോവ് സെൻ. മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു.

posted Apr 21, 2017, 10:14 AM by News Editor

ചിക്കാഗോ ; സെൻ.മേരീസ് ക്നാനായ കത്തോലിക്കാ  ഇടവക ദേവാലയത്തിൽ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി ആചരിച്ചു.. ഓശാന ഞായറിലെ  തിരുകർമ്മങ്ങൾക്ക് വികാരി . ബഹു. ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. യുവജന വർഷം പ്രമാണിച്ച്  പെസഹാ ദിനത്തിൽ കാലുകഴുകൾ ശ്രുശ്രുഷയിൽ  12 യുവജനങ്ങൾ പങ്കെടുത്തു. ദുഃഖ വെള്ളിയുടെ തിരുകർമ്മങ്ങളിൽ ബഹു.  ഫാ. തോമസ് മുളവനാൽ ബഹു. ഫാ. എബ്രഹാം മുത്തോലത്ത്, ബഹു. ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ നേതൃത്വം നൽകി. ഈസ്റ്റർ ദിനത്തിലെ തിരുകർമ്മങ്ങൾക്ക് വികാരി . ബഹു. ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. ബഹു. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകി. കർത്താവിന്റെ ഉയിർപ്പിന്റെ ദൃശാനുഭവം ശബ്‌ദവെളിച്ചത്തോടെ നവീനാനുഭവമാക്കാൻ ശ്രീ.മാത്തച്ചൻ ചെമ്മാച്ചേൽ ,ശ്രീ.ജിനോ കക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. കൈക്കാരൻമ്മാരായ ശ്രീ. റ്റിറ്റോ കണ്ടാരപ്പള്ളിൽ,ശ്രീ.പോൾസൺ കുളങ്ങര , ശ്രീ. ജോയിച്ചൻ ചെമ്മാച്ചേൽ , ശ്രീ. സിബി കൈതക്കത്തൊട്ടിയിൽ, ശ്രീ. ടോണി കിഴക്കേക്കുറ്റ് എന്നിവർ വിശുദ്ധ വാരാചരണ പരിപാടികൾക്ക് നേതൃത്വം നൽകി. ബഹു.സി.സിൽവേരിയൂസ്, ബഹു.സി.ജെസിനാ, ബഹു.സി.ജൊവാൻ എന്നിവർ ശ്രുശ്രുഷകൾ മനോഹരമാക്കി. ശ്രീ. അനിൽ മറ്റത്തികുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം കർമ്മങ്ങൾ കൂടുതൽ ഭക്തിസാന്ദ്രമാക്കി. ക്നാനായ വോയ്സിസും ശ്രീ. ഡൊമിനിക്ക് ചൊള്ളമ്പേലും കർമ്മങ്ങൾ പൊതുജനങ്ങളിൽ എത്തിച്ചു .
സ്റ്റീഫൻ ചൊള്ളമ്പേൽ P R O


 

Comments