ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ദൈവാലയത്തിന്റെ പുതിയതായി പണിതീർത്ത പാർക്കിംഗ് ലോട്ടിന്റെ ഉത്ഘാടന കർമ്മം നവംബർ 19 ഞായാറാഴ്ച രാവിലെ പത്തുമണിക്കത്തെ വി.കുർബ്ബാനയ്ക്കു ശേഷം ഇടവക വികാരി മോൺ തോമസ് മുളവനാൽ ഉത്ഘാടനം ചെയ്യതു . സെ മേരീസ് ഇടവകാഗംങ്ങളുടെ ചിരകാല അഭിലാക്ഷമായ വിശാലമായൊരു പാർക്കിംഗ് സൗകര്യം വേണമെന്നത് ഏവരുടെയും ഒരു സ്വപ്നമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ "ഡ്രീം പ്രോജക്റ്റിന്റെ " നിർമ്മാണ പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്ത സമയത്തിനുള്ളിൽ തന്നെ പൂർത്തികരിക്കാൻ സാധിച്ചതിൽ ഇടവകക്കാർ ഏറെ സന്തോഷത്തിലാണ് യെന്ന് വികാരി റവ.ഫാ .തോമസ്.മുളവനാൽ അഭിപ്രായപ്പെട്ടു. ഉത്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കുവാൻ വലിയൊരു ജനാവലി പുതിയ പാർക്കിംഗ് ലോട്ട് മൈതാനത്ത് തടിച്ചുകൂടി. മൂന്നരലക്ഷം ഡോളർ മുതൽ മുടക്കുന്ന ഈ പദ്ധതിക്ക് ഇടവക ജനങ്ങളുടെ വലിയ സഹകരണം ആവേശമായിയെന്ന് പാർക്കിംഗ് ലോട്ട് വികസന പ്രോജക്റ്റ ചെയർമാൻ തബി വിരുത്തിക്കുളങ്ങര അറിയിച്ചു. പദ്ധതിയുടെ വിജയസാക്ഷാൽകരണത്തിന് ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും നല്ലാരു സഹകരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രോജക്റ്റ് കോ:ചെയർന്മാരായ ബിജു കിഴക്കേക്കുറ്റ് , ബിനോയി പൂത്തറ എന്നിവർ അഭിപ്രായപെട്ടു . ദിനംപ്രതി നിരവധിപേർ ഓഫറുകളുമായി സമീപിച്ചു കൊണ്ടാണിരിക്കുന്നതെന്ന് ഫണ്ട് റെയിംഗ് ചെയർന്മാരായ പോൾസൺ കുളങ്ങര , സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവർ അറിയിച്ചു. കൂടാതെ ഈ പ്രോജക്റ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ മുന്നോട്ട് നയിക്കുവാൻ തെരഞ്ഞെടുത്തിരിക്കുന്ന കമ്മറ്റി അഗംങ്ങളായ സൈമൺ ചക്കാലപ്പടവിൽ, ജോൺ പാട്ടപ്പതി. പീറ്റർ കുളങ്ങര, സാബു തറത്തട്ടേൽ, റോയി നെടുംച്ചിറ, ബൈജു കുന്നേൽ, ഷാജി എടാട്ട്, സ്റ്റീഫൻ ചൊള്ളംബേൽ ,ജെയിംസ് മന്നാകുളത്തിൽ , കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി (കോർഡിനേറ്റർ) സിബി കൈതക്കതൊട്ടിയിൽ , ജോയി ചെമ്മാച്ചേൽ, ടോണി കിഴക്കേക്കുറ്റ് എന്നിവരും ചടങ്ങിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കു വേണ്ട ക്രമീകരണങ്ങൾ ചെയ്യിതു. സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ.) |
Home > Recent News >