: മയാമി സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 26 ഞായറാഴ്ച ഭക്തി നിർഭരമായി ആഘോഷിച്ചു. വി. അൽഫോൻസാമ്മയുടെ നാമത്തിലുള്ള കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ തിരുനാൾ ഏറ്റെടുത്ത് നടത്തപ്പെട്ടത്. കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ കാഴ്ച സമർപ്പണവും ഗായക സംഘ നേതൃത്വവും ദൈവാലയ അലങ്കാരവും വി. കുർബ്ബാനയ്ക്ക് നേതൃത്വവും നൽകി . സഹനങ്ങളെ വിശുദ്ധയെ പോലെ സ്നേഹബലിയായി സമർപ്പിക്കണമെന്ന് തിരുനാൾ സന്ദേശത്തിൽ ഫാ. ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി. |
Home > Recent News >