മയാമി: സൗത്ത് ഫ്ലോറിഡയിലെ മയാമിയിലെ സെന്റ് ജൂഡ് ക്നാനായ ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. യൂദാസ് തദ്ദേവൂസിന്റെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല സമർപ്പണവും നടത്തപ്പെടുന്നു. ഒക്ടോബർ 20 വ്യാഴാഴ്ച മുതൽ ഒക്ടോബർ 28 വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകിട്ട് ജപമാലയും, വിശുദ്ധ കുർബ്ബാനയും നൊവേനയും കൂടാര യോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും. ഒക്ടോബർ 21 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ 23 ഞായറാഴ്ച വൈകിട്ട് 5.30 വരെ കെ യ് റോ സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഫാ. കുര്യൻ കാരിക്കൽ, ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ എന്നിവർ നയിക്കുന്ന ധ്യാനവും തിരുനാളിന് ഒരുക്കമായി നടത്തപ്പെടും. ഒക്ടോബർ 28 വെള്ളിയാഴ്ച മലങ്കര റീത്തിലുള്ള കുർബ്ബാനയെ തുടർന്ന് തിരുനാളിന് കൊടിയേറും. ഒക്ടോബർ 29 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഇവടവകയുടെ പ്രഥമ വികാര ഫാ. ജോസ് ആദോപ്പള്ളിയുടെ മുഖ്യ കാർമ്മികത്വത്തിൽ പാട്ടു കുർബ്ബാന അർപ്പിക്കപ്പെടും. പിറവം പള്ളി വികാരി ഫാ. തോമസ് ആദോപ്പള്ളിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്നും കലാ സന്ധ്യയും നടത്തപ്പെടും. പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 30 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 2.30 നു ആഘോഷമായ തിരുനാൾ റാസ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിലാണ് നടത്തപ്പെടുന്നത്. ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. ലോറൻസ് & ജെയ്നമ്മ മുടിക്കുന്നേൽ, ജിബീഷ് & ക്രിസ്റ്റി മണിയാട്ടെൽ എന്നിവരാണ് തിരുനാൾ പ്രസുദേന്തിമാർ. തിരുനാൾ ക്രമീകരണങ്ങൾക്ക് വികാര. ഫാ. സുനി പടിഞ്ഞാറേക്കര, കൈക്കാരന്മാരായ ജോസഫ് പതിയിൽ, എബ്രഹാം പുതിയടത്ത് ശ്ശേരിൽ, പി ആർ ഓ എബി തെക്കനാട്ട് കൺവീനർ മോഹൻ പഴുമാലിൽ എന്നിവരുടെ നേതൃത്വത്തിൽ പാരീഷ് കൗൺസിൽ അംഗങ്ങളും തിരുനാൾ കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകുന്നു. |