ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്‌ക്കാര ശുശ്രൂഷകള്‍ ഇന്ന് (ജൂണ്‍ 17) നടത്തപ്പെടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി പങ്കെടുക്കും. തൃശ്ശൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നല്‍കും. കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം അനുസ്‌മരണ സന്ദേശം നല്‍കും. സമാപന ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. നഗരികാണിക്കലിനെ തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിക്കും. ക്നാനായ സമുദയാത്തിന്‍െറയും കേരള കത്തോലിക്ക സഭയുടെയും വലിയ ഇടയനായ മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ഭൗതിക ശരീരം ഇന്നലെ ഉച്ചകഴിഞ്ഞ് 1 മണിക്ക് കാരിത്താസ് ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയം ക്രിസ്‌തുരാജാ കത്തീഡ്രലില്‍ എത്തിച്ച ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സംസ്ക്കാര ശുശ്രൂക്ഷയുടെ ഒന്നാം ഭാഗം ആരംഭിച്ചു. മാര്‍ മത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആദ്യ ചുംബനം നല്‍കി. മാര്‍ ജോസഫ് പണ്ടാരശേരില്‍, ആര്‍ച്ചുബിഷപ്പ് സിവേറിയോസ് മാര്‍ കുര്യാക്കോസ്, ആര്‍ച്ചുബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, റവ. ഡോ. സ്റ്റാന്‍ലി റോമന്‍, ബിഷപ്പ് തോമസ് മാര്‍ തിമോത്തിയോസ്, മാര്‍ തോമസ് മേനാംപറമ്പില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോസ് പുളിക്കല്‍, മന്ത്രിമാർ, എം.പി.മാർ, എം.ൽ.എ.മാർ തുടങ്ങി മത, സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ മാര്‍ ജോസഫ് പണ്ടാരശേരില്‍ പിതാവിന്റെ മുഖ്യ കാർമ്മികതത്വത്തിൽ അർപ്പിച്ച അനുസ്മരണ ബലിയിൽ ക്നാനായ റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ സഹ കാർമ്മികനായിരുന്നു. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്‌ക്കാര ശുശ്രൂഷകള്‍ തത്സസമയ സംപ്രേക്ഷണം കാണുവാൻ Live ലിങ്കിൽ ക്ലിക് ചെയ്യുക. |
Home > Recent News >