Home‎ > ‎Recent News‎ > ‎

ലോസ് ആഞ്ചലസ് പളളിയില്‍ തിരുനാൾ ഭക്തിസാന്ദ്രമായി.

posted Sep 21, 2020, 11:02 AM by News Editor IL
ലോസ് ആഞ്ചലസ്: സെൻറ് പയസ് കത്തോലിക്കാ ദേവാലയത്തിലെ പ്രധാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ പതാക ഉയർത്തി. അൽഫോൻസ പള്ളിവികാരി ഫാദർ കുര്യാക്കോസ് കുമ്പാക്കിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയ്ക്ക്കാർമ്മികത്വം വഹിച്ചു. സാന്താ അന്നാ സെൻറ് തോമസ് പള്ളി വികാരി ഫാദർ മാത്യു മുഞ്ഞനാട്ട്‌ തിരുനാൾ സന്ദേശം നൽകി. തിരുനാളിനു മുന്നോടിയായി ഒൻപത് ദിവസം നീണ്ടു നിന്ന നോവേനയും ജപമാലയും ഓൺലൈനിലൂടെ നടത്തി. സമാപന ദിവസത്തിൽ കോട്ടയം അതിരൂപത ബിഷപ്പ് ആർച്ചു ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് സമാപന സന്ദേശവും ആശിർവാദവും നൽകി. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ആരിഫ് സിജു മുടക്കോടിൽ ട്രസ്റ്റിമാരായ ഫിലിപ്പ്‌ ഓട്ടപ്പള്ളി ,ജോസ് വട്ടാടികുന്നേൽ പാരിഷ് കൗൺസിൽ അംഗങ്ങൾ സിസ്റ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.
Comments