ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾ തുടങ്ങിയത്. തുടർന്ന് പതാക ഉയർത്തൽ നടത്തി. പുതിയ യുണിറ്റ് ഭാരവാഹികളായി ലിസ്ബത്ത് അമ്മായിക്കുന്നേൽ (പ്രസിഡന്റ്), സാന്ദ്ര മൂക്കൻചാത്തിയേൽ (വൈസ് പ്രസിഡന്റ്), മേഘൻ മുട്ടത്തിൽ (സെക്രട്ടറി), ആൽബിൻ അപ്പോഴിയിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു. മുൻ ഭാരവാഹികളായ നൈസാ വില്ലൂത്തറ, ആഞ്ചി ചാമക്കാല, റ്റെവീസ് കല്ലിപ്പുറത്ത്, മിഷൻ ലീഗ് ഓർഗനൈസർ അനിതാ വില്ലൂത്തറ, മതബോധന ഡയറക്ടർ ലില്ലി ഓട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. സിജോയ് പറപ്പള്ളിൽ |
Home > Recent News >