ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലുള്ള സെൻറ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഇന്ന് (സെപ്തംബർ 23 വെളളിയാഴ്ച) നൈറ്റ് വിജിൽ നടത്തുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മുതൽ പതിനൊന്നു മണി വരെയാണ് നൈറ്റ് വിജിൽ. വി. കുർബാന, കുമ്പസാരം, വചന പ്രഘോഷണം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യാരാധന എന്നിവ നൈറ്റ് വിജിലിൽ ഒരുക്കിയിട്ടുണ്ട്. പ്രസിദ്ധ വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ. മാത്യു നായ്ക്കംപ്പറമ്പിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഫാ. സിജു മുട്ടക്കോടിലിൻ്റെ നേതൃത്വത്തിൽ നൈറ്റ് വിജിലിനുവേണ്ട സജ്ജീകരണങ്ങൾ പൂർത്തിയായി. |
Home > Recent News >