ഷിക്കാഗോ: ക്നാനായ സമുദായയത്തിന് എന്നും ഊർജം പകരുന്ന അമേരിക്കയിലെ ക്നാനായ മക്കൾക്ക് സാന്ത്വനമായി അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ്. ക്നാനായ റീജിയൺ വികാരി ജനറൽ ഫാ തോമസ്സ് മുളവനാലിന്റെ നേതൃത്വത്തിൽ ക്നാനായ റീജിയനിലെ ഫൊറോന വികാരിമാരുടെയും ഇടവക പ്രതിനിധികളുടെയും കെ സി സി എൻ എ പ്രസിഡന്റിന്റെയും പങ്കാളിത്തത്തോടെ നടത്തിയ വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട്. ദൈവകൃപ യിൽ ആശ്രയിച്ച് പ്രതിസന്ധികൾ നിറഞ്ഞ കുടിയേറ്റ ചരിത്രം പേറുന്ന നമ്മുടെ സമുദായ അംഗങ്ങൾ കൂട്ടായ്മയിലും ദൈവവിശ്വാസത്തിലും അടിയുറച്ച് നാം നേരിടുന്ന പ്രതിസന്ധികളെ ചെറുത്ത് തോല്പിക്കാൻ ശക്തരാകണം എന്ന് ഓർമ്മിപ്പിച്ചു. SMS ജീവിത ശൈലി അതായത് Soap, Mask, and Social distance എന്നിവ പാലിക്കാൻ ശ്രദ്ധിക്കണം എന്നും എന്നാൽ സാമൂഹ്യ അകലം സൂക്ഷിക്കുമ്പോൾ മനസ്സുകൾ തമ്മിലുളള അടുപ്പം സൂക്ഷിക്കാൻ ശ്രദ്ധിക്കണം എന്ന് പിതാവ് ഓർമ്മിപ്പിച്ചു. കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും അതിലുപരി ദൈവബന്ധവും വളർത്തിയെടുക്കാൻ ദൈവം തന്ന അവസരമായി ഇപ്പോഴത്തെ പ്രതിസന്ധിയെ നാം കാണണം . ഈ അവസരത്തിൽ ഓരോ ഇടവക തലത്തിലും ബഹു: വൈദീകരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും സംഘടനാ നേതാക്കളും ചെയ്യുന്ന സേവനത്തെ പ്രശംസിക്കുകയും ചെയ്തു. ഇന്ന് ലോകത്ത് നടക്കുന്ന covid -19 എന്ന മഹാമാരിയിൽ ക്നാനായ മക്കൾക്ക് ആശ്വാസം പകരുവാനും ആശീർവദിച്ചു പ്രാർത്ഥന നേരുവാനും ആതുരസേവന രംഗത്ത് മഹനീയ സേവനം ചെയ്യുന്നവരെ ശക്തിപ്പെടുത്തുവാനുമാണ് അഭിവന്ദ്യ പിതാക്കന്മാർ ഓരോ ഇടവകയിലെയും മിഷനുകളിലെയും നൂറ് പ്രതിനിധികളുമായി മൂന്ന് മണിക്കൂറോളം സമയം പങ്കിട്ടത്. കഴിഞ്ഞകാല കുടിയേറ്റങ്ങളെ അയവിറക്കിയ അഭിവന്ദ്യ മൂലക്കാട്ട് പിതാവ് എല്ലാ ദുരന്തങ്ങളെയും അതിജീവിച്ചുകൊണ്ട് ക്നാനായ സമൂഹം നമ്മുടെ കർത്താവിൽ മുന്നോട്ട് പോകുമെന്നും അതിനായി ദൈവത്തിന്റെ പ്രതിനിധികളായി ലോകത്തിന് സാക്ഷ്യം നൽകുകയാണ് ആരോഗ്യരംഗത്ത് സേവനം ചെയ്യുന്ന നമ്മുടെ സഹോദരീ സഹോദരന്മാർ എന്ന് പറഞ്ഞുകൊണ്ട് നോർത്ത് അമേരിക്കയിലെ സകലരേയും ആശീർവദിച്ചു പ്രാർത്ഥിച്ചു. കേരളത്തിൽ ഇന്നുള്ള അവസ്ഥ വിശദീകരിച്ച അഭിവന്ദ്യ പണ്ടാരശ്ശേരി പിതാവ് ഇന്നത്തെ മഹാമാരിക്കിടയിൽ നാളിതുവരെ കോട്ടയം അതിരൂപത ചെയിത സാമൂഹ്യ സേവനത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കുകയും ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിശദീകരിക്കുകയും തീഷ്ണമായ വിശ്വാസ ചൈതന്യത്തിൽ ആൽമീയമായി ഇന്ന് ഇന്റർനെറ്റിൽ കൂടി കിട്ടുന്ന അവസ്സരങ്ങൾ ഉപയൊഗിച്ച് മുന്നേറുന്ന ക്നാനായ സമൂഹം ദൈവത്തോട് ചേർന്ന് നിൽക്കുന്നതിൽ എല്ലാവരെയും അഭിനന്ദിക്കുകയും ക്നാനായ റീജ്യൻ നടത്തുന്ന എല്ലാ മഹാമാരി നിയന്ത്രണ പ്രക്രിയയിൽ സന്തോഷം പ്രകടിപ്പികുകയും ചെയിതു. അമേരിക്കയിലെയും ക്യാനഡയിലെയും എല്ലാ ഇടവകകളുടെയും മിഷനുകളുടെയും പ്രതിനിധികൾ അവരവരുടെ ഇടങ്ങളിൽ നടത്തുന്ന covid-19 നിയന്ത്രണ പ്രവർത്തനങ്ങളെപ്പറ്റിയും മുൻകരുതലുകളെപ്പറ്റിയും ആൽമീയമായ ഒരുക്കങ്ങളെപ്പറ്റിയും വിശദമായ വിവരണങ്ങൾ നൽകുകയുണ്ടായി. മീറ്റിങ്ങിന്റെ അവസാനത്തിൽ എല്ലാ പ്രതിനിധികളുടെയും ആൽമീയവും ഭൗതീകവുമായ ചോദ്യങ്ങൾക്ക് അഭിവന്ദ്യ പിതാക്കൻമാർ ആശ്വാസകരമായ ഉത്തരങ്ങൾ നൽകി. ബഹുമാനപ്പെട്ട സുനി പടിഞ്ഞാറേക്കര അച്ചന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച മീറ്റിംഗ് വികാരി ജനറൽ മുളവനാൽ അച്ചനാണ് മോഡറേറ്റ് ചെയ്തത്. ബിൻസ്സ് ചേത്തലിൽ അച്ചന്റെ നന്ദിപ്രകടനത്തിന് ശേഷം ആരോഗ്യപരിപാലനരംഗത്തും മറ്റ് അവശ്യസേവന രംഗത്തും പ്രവർത്തിക്കുന്ന സകലരേയും, രോഗം മൂലവും, സാമ്പത്തീക ബുദ്ധിമുട്ടുകളിലൂടെയും, ആൽമീയമായ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും, പ്രായാധിക്യത്താൽ വിഷമിക്കുന്നവരെയും പ്രത്യേകമായി എടുത്ത് പറഞ്ഞുകൊണ്ട് സകലരെയും അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവ് ആശീർവദിച്ച് അനുഗ്രഹിച്ചു. |
Home > Recent News >